മാനം കാക്കാന്‍ ഇന്ത്യ ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടി20 ഇന്ന്
രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരേയുള്ള പരമ്പര സ്വന്തമാക്കാനും ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം ചോദിക്കാനും ഇന്ത്യ ഇന്ന് ഇറങ്ങുന്നു. തികഞ്ഞ ആത്മവിശ്വാസത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ അപ്രതീക്ഷിത തോല്‍വിയാണ് നേടിട്ടത്. ഇന്ന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. പ്രമുഖ താരം ഷാക്കിബുല്‍ ഹസന്‍ ഇല്ലാതിരുന്നിട്ടും ഇന്ത്യ നാണംകെട്ട തോല്‍വിയാണ് ആദ്യ മത്സരത്തില്‍ നേരിട്ടത്.
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ആദ്യ ടി20യില്‍ ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. ടി20 ലോകകപ്പ് അടുത്ത വര്‍ഷം ആസ്‌ത്രേലിയയില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു ആദ്യ കളിയിലെ തോല്‍വി. ശിഖര്‍ ധവാന്റെ (41) ഇന്നിങ്‌സ് മാത്രമായിരുന്നു ഇന്ത്യക്ക് ആശ്വാസമായുള്ളത്.
രണ്ട@ാം ടി20യില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെക്കുറിച്ചായിരിക്കും. ആദ്യ ടി20യില്‍ 27 റണ്‍സെടുത്തെങ്കിലും പന്തില്‍ നിന്നും ഇന്ത്യ പ്രതീക്ഷിച്ച ഇന്നിങ്‌സായിരുന്നില്ല അത്. ഡി.എ.ആര്‍.എസ് വിളിക്കുന്നതിലും പന്തിന്റെ ഭാഗത്തു നിന്നുണ്ട@ായ വലിയ വീഴ്ച ഇന്ത്യക്കു തിരിച്ചടിയായിരുന്നു. ആദ്യ ടി20യില്‍ ബാറ്റിങ്‌നിര അമ്പെ പരാജയപ്പെട്ട സാഹചര്യത്തില്‍ സഞ്ജുവിന് രണ്ട@ാം ടി20യില്‍ ഇന്ത്യ അവസരം നല്‍കുമോയെന്നാണ് അറിയാനുള്ളത്. വിക്കറ്റ് കീപ്പറായല്ല പകരം ബാറ്റ്‌സ്മാനായാണ് പരമ്പരയിലേക്കു സഞ്ജുവിനെ പരിഗണിച്ചതെന്നു നേരത്തേ തന്നെ മുഖ്യ സെലക്ടര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. അതുകൊ@ണ്ടു തന്നെ സഞ്ജുവിനെ കളിപ്പിച്ചാല്‍ പകരം ആരെ ഒഴിവാക്കുമെന്നതും ഇന്ത്യക്കു തലവേദയനാവും. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ആദ്യ ടി20യിലെ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നു. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കെതിരേ അവരുടെ കന്നി വിജയം കൂടിയായിരുന്നു ഇത്.
സാധ്യതാ ടീം
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, സഞ്ജു സാംസണ്‍, ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."