മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി
കൊട്ടാരക്കര: 'സുപ്രഭാതം' വാര്‍ത്തയെതുടര്‍ന്ന് അധികൃതര്‍ മുന്‍സിപ്പല്‍ ഷോപ്പിംഗ് കോപ്ലക്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി.
നാടു പനിച്ചു വിറക്കുമ്പോള്‍ ടൗണിന്റെ കണ്ണായ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുന്‍സിപ്പല്‍ ഷോപ്പിംഗ് കോപ്ലക്സിനകം മാലിന്യ കുമ്പാരമാണെന്ന് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരസഭ മാലിന്യം നീക്കം ചെയ്യാന്‍ തയ്യാറായത്. ഇന്നലെ രാവിലെ മുതലാണ് മുന്‍സിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികള്‍ മാലിന്യങ്ങള്‍ നീക്കാന്‍ തുടങ്ങിയത്. കൗണ്‍സിലര്‍മാരായ എസ്.ആര് രമേശ്, ഡി.രാമകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ടൗണിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഒരിടമായി മുന്‍സിപ്പാലിറ്റി ഷോപ്പിംഗ് കോപ്ലക്സിനകം മാറിയിരുന്നു. സമീപ കടകളിലെയും വീടുകളിലെയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഇടമായി ഇവിടം മാറിയിട്ട് കാലങ്ങളായിരുന്നു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. ഇവിടെ ഉണ്ടായിരുന്ന പൊതു കിണര്‍ മാലിന്യം നിക്ഷേപിച്ച് മൂടപ്പെട്ടിരുന്നു. നിരവധി കച്ചവട സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."