HOME
DETAILS
MAL
ഇറിഗേഷന്‍ ഓഫിസുകളില്‍ വിവരാവകാശ അറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നില്ല
backup
November 24 2018 | 20:11 PM
വണ്ടിത്താവളം : ഇറിഗേഷന്‍ ഓഫീസുകളില്‍ വിവരാവകാശ അറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നില്ല. ചിറ്റൂര്‍, മീനാക്ഷിപുരം,കൊല്ലങ്കോട്, മുതലമട എന്നിവിടങ്ങളിലാണ് വിവരാവകാശ ഓഫിസറുടെ പേരും ഫോണ്‍ നമ്പറും അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തത്.
എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും വിവരാവകാശ നിയമത്തിന്റെ അറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് നിയമം ഉണ്ടെങ്കിലും ഇവയൊന്നും പാലിക്കാതെയാണ് മിക്ക ഇറിഗേഷന്‍ ഓഫിസുകളും പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാര്‍ക്ക് അറിയുന്ന രീതിയില്‍ ഓഫിസുകളുടെ മുന്നില്‍തന്നെ സ്ഥാപിക്കേണ്ട വിവരാവകാശ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."