HOME
DETAILS

സര്‍ക്കാരിന്റെ പകര്‍ച്ചപ്പനി പ്രധിരോധം ജില്ലയില്‍ ശുചീകരണ യജ്ഞം തുടരുന്നു

  
backup
June 28 2017 | 19:06 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a

കൊല്ലം: ശുചീകരണ യജ്ഞം ജില്ലയില്‍ രണ്ടാം ദിവസവും സജീവമായി തുടരുന്നു. നിത്യേന രോഗികളും കൂട്ടിരിപ്പുകാരുമായി നൂറുകണക്കിനാളുകള്‍ എത്തുന്ന ജില്ലാ ആശുപത്രിയിലും വിക്‌ടോറിയ ആശുപത്രിയിലും കലക്ടര്‍ ഡോ. മിത്ര റ്റിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ വിദ്യാര്‍ഥികളുടെ സജീവമായ പങ്കാളിത്തത്തോടെയാണ് വൃത്തിയാക്കല്‍ നടന്നത്. ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരും വൃത്തിയും വെടിപ്പും ഉറപ്പാക്കാന്‍ രംഗത്തിറങ്ങി. സബ് കലക്ടര്‍ ഡോ. എസ് ചിത്ര, ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി ഷേര്‍ളി, ആശുപത്രി സൂപ്രണ്ട് ഡോ. എ.എല്‍ ഷീജ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രീതി ജെയിംസ്, ആര്‍.എം.ഒ ഡോ. അനില്‍ കുമാര്‍, നഴ്‌സിംഗ് സൂപ്രണ്ട് റീത്ത തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും ജീവനക്കാരുടെ പങ്കാളിത്തത്തിലായിരുന്നു ശുചീകരണം. കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പേരയം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഹെല്‍ത്ത് ആന്റ് സാനിട്ടേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വീടുകളില്‍ സന്ദര്‍ശനം നടത്തി കൊതുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ചവറയില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഓരോ വീടുകളിലും ഫോഗിംഗ് ഉള്‍പ്പടെയുള്ള കൊതുക് നശീകരണവും ക്ലോറിനേഷനും നടത്തി. തെക്കുംഭാഗം പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ ഓടകള്‍ വൃത്തിയാക്കി. നടയ്ക്കാവ് പൊതുമാര്‍ക്കറ്റില്‍ ശുചീകരണ പ്രവര്‍ത്തനവും നടത്തി. തേവലക്കര, നീണ്ടകര, പന്‍മന ഗ്രാമപഞ്ചായത്തുകളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്തു.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ശുചിത്വ സമിതികള്‍ ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുത്ത് ഗ്രൂപ്പുകളായി തിരിച്ച് ഉറവിട നശീകരണം, ലഘുരേഖ വിതരണം, ക്ലോറിനേഷന്‍, ബോധവത്ക്കരണം എന്നിവ നടത്തി. പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, കശുവണ്ടി ഫാക്ടറികള്‍, തൊഴില്‍ ശാലകള്‍, ടയര്‍ കടകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിച്ചവര്‍ക്കെതിരെ നോട്ടീസ് നല്‍കുകയും ചെയ്തു. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.
കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ പി എച്ച സി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണം നടത്തി. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ പുന്നമുക്ക് മുതല്‍ കുരിശടി, ചാങ്ങയില്‍ മുക്ക് മുതല്‍ മുണ്ടയ്ക്കല്‍ കനാല്‍, പെരുമ്പുഴ സ്‌കൂള്‍ മുതല്‍ കുളപ്ര, ആശുപത്രി ജംഗ്ഷന്‍ മുതല്‍ അംബിപൊയ്ക വരെയും വിവിധ കോളനികളിലും ശുചീകരണം നടത്തി.
മയ്യനാട് ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ആശാ പ്രവര്‍ത്തകര്‍ വീടുകളിലെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി.നെടുമ്പന ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്‌കരണം, രോഗ പ്രതിരോധ ബോധവത്ക്കരണം എന്നിവ നടത്തി. അലോപ്പതി, ആയൂര്‍വേദ, ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിച്ചു പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു.
കര്‍മ്മസേനയുടെ നേതൃത്വത്തില്‍ സി എച്ച് സി പരിസരം, പഞ്ചായത്ത് ഓഫീസ് പരിസരം, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ പത്തനാപുരം മാര്‍ക്കറ്റ്, പ്രധാന ജംഗ്ഷനുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മൊബൈല്‍ ക്ലിനിക്ക് ജാഗ്രതാ2017 എന്നപേരില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. കാര്യറ, ഇളമ്പല്‍ വാര്‍ഡുകളില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ സി.ഡി .എസ് അംഗങ്ങള്‍, യുവജന സംഘടനാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago