HOME
DETAILS

വേലന്താവളം -മേനോന്‍പാറ റോഡ് തകര്‍ന്നു വാഹനയാത്ര ദുരിതയാത്രയാവുന്നു

  
backup
November 24 2018 | 20:11 PM

%e0%b4%b5%e0%b5%87%e0%b4%b2%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%87%e0%b4%a8%e0%b5%8b%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%b1

കൊഴിഞ്ഞാമ്പാറ: പാലക്കാട് ജില്ലയുടെ സംസ്ഥാനതിര്‍ത്തി പങ്കിടുന്ന മേഖലകളിലെ റോഡുകള്‍ തകര്‍ന്നതോടെ വാഹനയാത്ര ദുരിതമാകുന്നു. കൊഴിഞ്ഞാമ്പാറയുക്കു സമീപം മേനോന്‍പാറ ജങ്ഷന്‍ മുതല്‍ വേലന്താവളം പാലം വരെയുള്ള റോഡ് തകര്‍ന്നത് വാഹന യാത്രയ്ക്ക് അപകട ഭീഷണിയാവുകയാണ്.
വേലന്താവളം പാലം, ചുണ്ണാമ്പുകല്‍ത്തോട്, തിരിവു ജങ്ഷന്‍ സ്വരവ്‌റചന്തപേട്ട, കോഴിപാറ, മേനോന്‍പാറ ഇറക്കം എന്നിവിടങ്ങളിലാണ് റോഡിന്റെ ടാറും മെറ്റലും ഇളകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ഭാരംകയറ്റിയ ചരക്കു വാഹനങ്ങളുടെ അമിതവേഗതയിലുള്ള ഓട്ടമാണ് റോഡിന്റെ തകര്‍ച്ചയ്ക്കു കാരണമെന്നാണ് ആരോപണങ്ങളുയരുന്നത്. നേരത്തേ തകര്‍ന്ന റോഡുകള്‍ പ്രളയകാലം കഴിഞ്ഞതോടെ പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായ നിലയിലാണ്. ഈ മേഖലയില്‍ വാഹനാപകടങ്ങളില്‍ പത്തിലധികം ജീവനുകള്‍ പൊലിഞ്ഞിരിക്കുന്നു.
പ്രദേശത്ത് വാഹന പരിശോധനകളില്ലാത്തതും വേഗതാ നിയന്ത്രണ സംവിധാനങ്ങളുമില്ലാത്തതുമാണ് ഇവിടെ വാഹനങ്ങളുടെ മരണപ്പാച്ചിലിനു കാരണം. കൊല്ലങ്കോട്, ചിറ്റൂര്‍, പുതുനഗരം, കൊടുവായൂര്‍, വേലന്താവളം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കായി അന്‍പതിലധികം ബസുകളാണ് ഇതുവഴി രാപകലന്യേ സര്‍വിസ് നടത്തുന്നത്. ഇത്രയേറെ ബസുകളും നിരവധി ചരക്കുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന പാതയുടെ തകര്‍ച്ച ഭരണകൂടമറിഞ്ഞിട്ടില്ല.
ഇതിനുപുറമെ തമിഴ്‌നാട്ടിലെ വിവിധ കോളജുകളിലേക്കുള്ള ബസുകളും സര്‍വിസ് നടത്തുന്നത് ഈ റോഡിലൂടെയാണ്. കോയമ്പത്തൂരില്‍ നിന്നും തൃശ്ശൂരിലേക്കും പാലക്കാട്ടേക്കുമുള്ള ചരക്കുവാഹനങ്ങളും വേലന്താവളം വഴിയാണ് പോകുന്നത്. മാസങ്ങളായി തകര്‍ന്ന റോഡിന്റെ ശോചനീയാവസ്ഥ മൂലം സ്വകാര്യവാഹനങ്ങള്‍ കോഴിപാറയില്‍ നിന്നും വാളയാര്‍ റോഡിലേക്ക് പത്തുകിലോമീറ്റര്‍ സഞ്ചരിച്ചിട്ടാണിപ്പോള്‍ കോയമ്പത്തൂര്‍ ചാവടി ഭാഗങ്ങളിലെത്തുന്നത്.
സുഗമമായ ഗതാഗത സംവിധാനത്തിന് അനുയോജ്യമായ റോഡു സംരക്ഷണത്തിനും പൊതുമരാമത്ത് വകുപ്പോ ഭരണസമിതിയോ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപങ്ങളാണുയരുന്നത്. തകര്‍ന്ന റോഡുകള്‍ റീടാറിങ് നടത്തി ഗതാഗതം സുഗമമാക്കാന്‍ നടപടികള്‍ കൈകൊള്ളണമെന്നാണ് ജനകീയാഭിപ്രായം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago