വൃദ്ധയെ മരത്തില്‍ കെട്ടിയിട്ട് വസ്തു കൈയേറി വഴി നിര്‍മിച്ചതായി പരാതി
കിളിമാനൂര്‍: രാത്രിയില്‍ വിധവയായ വൃദ്ധയെ മരത്തില്‍ കെട്ടിയിട്ട് ഒപ്പം താമസിച്ചിരുന്ന മകളെയും കുട്ടിയേയും ഭീഷണിപ്പെടുത്തിയ ശേഷം പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ നിരവധി മരങ്ങള്‍ മുറിച്ചുമാറ്റിയും നാശനഷ്ടങ്ങള്‍ വരുത്തിയും വസ്തു കൈയേറി വഴി നിര്‍മിച്ചതായും പരാതി. കൈയേറ്റത്തിനിടെ അക്രമത്തില്‍ പരുക്കേറ്റ വൃദ്ധയെ കേശവപുരം സി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. കിളിമാനൂര്‍ കൊടുവഴന്നൂര്‍ പൊയ്യക്കടയിലാണ് സംഭവം.
പൊയ്യക്കട വൈക്കത്തറയില്‍ ശാന്ത (65)യെയാണ് മരത്തില്‍ കെട്ടിയിട്ടത്. ശാന്തയുടെ മകളും വിധവയുമായ ഷൈനി (35), ഷൈനിയുടെ മകള്‍ ഗായത്രി (12)എന്നിവരെയാണ് ഭീഷണിപ്പെടുത്തിയത്. ഇവരുടെ വീടിന്റെയും വസ്തുവിന്റെയും അതിര്‍ത്തിയില്‍ കൂടി സമീപത്തെ ചില വീട്ടുകാര്‍ക്ക് നടന്നു പോകുന്നതിന് സൗകര്യം നല്‍കിയിരുന്നു. നടന്നു പോകുന്നതിനുള്ള വഴി പോര വാഹനം പോകുന്നതിന് വഴി വേണം എന്നാവശ്യപ്പെട്ടാണ് അതിക്രമം കാട്ടിയതത്രെ. വാര്‍ഡ് മെമ്പര്‍ സൈജു സി.എസ് ആണ് നേതൃത്വം നല്‍കിയതെന്ന് ശാന്ത പറയുന്നു. വഴി നിര്‍മിക്കുന്നതിനെതിരേ ശാന്ത ബന്ധപ്പെട്ടവരെ എതിര്‍ കഷികളാക്കി ആറ്റിങ്ങല്‍ മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും തടസ ഉത്തരവ് നേടുകയും ചെയ്തിരുന്നു. തടസ ഉത്തരവ് നിലനില്‍ക്കവെയാണ് സംഭവം. ഇവര്‍ കിളിമാനൂര്‍ പോലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."