HOME
DETAILS
MAL
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അഞ്ച് വര്‍ഷത്തിന് ശേഷം പൊലിസ് പിടിയില്‍
backup
November 24 2018 | 20:11 PM
ഷൊര്‍ണൂര്‍: കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്ന യുവാവ് അഞ്ച് വര്‍ഷത്തിന് ശേഷം പൊലിസ് പിടിയിലായി. വഴിക്കടവ് സ്വദേശി ഷമീര്‍ ബാബു (25) വിനെയാണ് ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്ന് എസ്.ഐ എം. സുജിത്ത് അറസ്റ്റ് ചെയ്തത്. 2012 ജൂണ്‍ മൂന്നിന് ഷൊര്‍ണൂര്‍ ഗണേശ് ഗിരി റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് പരിസരത്ത് നിന്നാണ് 22 ചെറിയ കഞ്ചാവു പൊതികളുമായി യുവാവിനെ പൊലിസ് പിടികൂടിയത്.
കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ തെരഞ്ഞു പലതവണ വഴിക്കടവിലെ വീട്ടില്‍ പൊലിസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വീട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരം നിരീക്ഷിച്ചുവരുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."