ആനാട് ഗ്രാമപ്പഞ്ചായത്തില്‍ നാളെ ശുചിത്വ ഹര്‍ത്താല്‍
നെടുമങ്ങാട്: ആനാട് ഗ്രാമപ്പഞ്ചായത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിളിച്ച് കൂട്ടിയ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നാളെ ആനാട് ഗ്രാമപഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തും. പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നിയന്ത്രിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തും. ആനാട് ഗ്രാമപ്പഞ്ചായത്തിന്റ കീഴിലെ പ്രാഥമികാരോഗ്യകേന്ദ്രം, ആയൂര്‍വേദം, ഹോമിയോ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വാര്‍ഡു മെമ്പര്‍മാര്‍ ചെയര്മാന്മാരായ വാര്‍ഡുതല ദ്രുതകര്‍മ്മസേന രൂപീകരിച്ചു.
നാളെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജനമൈത്രി പൊലിസ്, എന്‍.എസ്.എസ്. യൂനിറ്റ്, റെഡ്ക്രോസ്, എസ് പി സി, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കോളജ് വിദ്യാര്‍ഥികള്‍, വ്യാപാരി വ്യവസായികള്‍ ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുക്കും. ആനാട് ജങ്ഷനില്‍ നാളെ നടക്കുന്ന പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന് ഉദ്ഘാടനം ചെയ്യും. ആലോചനാ യോഗത്തില്‍ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അക്ബര്‍ ഷാ, വൈസ് പ്രസിഡന്റ് ഷീല, വാര്‍ഡ് മെമ്പര്‍മാര്‍, വകുപ്പ് മേധാവികള്‍, പഞ്ചായത്ത് സെക്രട്ടറി റഫീക്ക് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."