ദുരിതത്തിന് താല്‍കാലിക ആശ്വാസം: ബൈപ്പാസ് റോഡ് ഗതാഗത യോഗ്യമാക്കി
മണ്ണാര്‍ക്കാട്: യാത്ര ദുസ്സഹമായ ബൈപ്പാസ് റോഡിലെ ദുരിതത്തിന് താല്‍കാലികാശ്വാസം. തകര്‍ന്ന് ശോചനീയവസ്ഥയിലായ റോഡ് ടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കി യാത്ര സുഗമാമാക്കി പൊതുമരാമത്ത് വകുപ്പ്.കുന്തിപ്പുഴ പാലം കടന്ന് ചോമേരി തോട്ടം വഴി അരക്കുറുശ്ശി, ശിവന്‍കുന്ന്, ആനക്കട്ടി റോഡിലെത്തിചേരുന്ന ഏകദേശം മൂന്ന് കി.മീറ്ററോളം ദൈര്‍ഘ്യം വരുന്നതാണ് ബൈപ്പാസ് റോഡ്.
മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍മിച്ച കുന്തിപ്പുഴ ബൈപ്പാസ് റോഡ് ഏറെ നാളായി പൊട്ടി പൊളിഞ്ഞ് താറുമാറായി കിടക്കുകയായിരുന്നു. അഞ്ച് കോടി ചിലവഴിച്ച് നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കുറച്ച് നാളുകള്‍ക്ക് ശേഷം റോഡ് പഴയപടി തന്നെയാവുകയായിരുന്നു. ദിവസേന ആയിരകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. റോഡിന്റെ ദയനീവസ്ഥ ചൂണ്ടിക്കാട്ടി യാത്രക്കാരുടെയും നാട്ടുക്കാരുടെയും പരാതി പ്രവാഹമായിരുന്നു അധികൃതര്‍ക്ക് മുന്‍പില്‍ ദിവസേനയെന്നോണം എത്തിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടിയെടുത്തത്. നിലവില്‍ ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നടക്കുന്നത് പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകുന്നു. നഗരത്തിലൂടെയുള്ള സഞ്ചാരം ഏറെ ദുഷ്‌കരമായ അവസ്ഥയില്‍ ബൈപ്പാസ് റോഡ് ഗതാഗത യോഗ്യമായതോടെ നഗരത്തിലെ വാഹന കുരുക്കിന് ഒരു പരിധി വരെ ആശ്വാസമായിരിക്കികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."