HOME
DETAILS
MAL
പത്തുമാസമായി ശമ്പളമില്ല, ബി.എസ്.എന്‍.എല്‍ ജീവനക്കാരന് ഓഫിസിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍
backup
November 07 2019 | 06:11 AM
നിലമ്പൂര്‍: പത്ത് മാസമായി ശമ്പളമില്ല, ബി.എസ്.എന്‍.എല്‍ ജീവനക്കാരന് ഓഫിസിനുള്ളില്‍ ആത്മഹത്യ ചെയ്തു. നിലമ്പൂര്‍ ബി.എസ്.എന്‍എല്‍ ഓഫിസിലെ താല്‍ക്കാലിക സ്വീപ്പര്‍ ജീവനക്കാരനായ വണ്ടൂര്‍ സ്വദേശിയായ രാമകൃഷ്ണനാണ് ജീവനൊടുക്കിയത്. 30 വര്‍ഷമായി ഇവിടെ താല്‍ക്കാലിക തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
രാവിലെ ഓഫിസിലെത്തിയ രാമകൃഷ്ണന് മറ്റ് ജീവനക്കാര്‍ പുറത്തുപോയ സമയത്ത് ഓഫീസ് മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുറത്തുപോയവര്‍ തിരിച്ചെത്തിയപ്പോഴാണ് രാമകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നയാളായിരുന്നുവെന്നും ശമ്പളം ലഭിക്കാത്തതിനാല്‍ ഏറെ വിഷമത്തിലായിരുന്നുവെന്നുമാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."