HOME
DETAILS
MAL
ഇന്ത്യയിലേക്കു തിരിച്ചയച്ചാല്‍ ആത്മഹത്യ ചെയ്യും- ജാമ്യാപേക്ഷ തള്ളിയ യു.കെ കോടതിക്കു മുന്നില്‍ ഭീഷണി മുഴക്കി നീരവ് മോദി
backup
November 07 2019 | 06:11 AM
ലണ്ടന്‍: വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടണിലെ കോടതി വീണ്ടും തള്ളി. ഇത് നാലാം തവണയാണ് വെസ്റ്റ്മിനിസ്റ്റര്‍ കോടതി ജാമ്യാപേക്ഷ തള്ളുന്നത്. തന്നെ ഇന്ത്യയിലേക്ക് തിരിച്ചയച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി കോടതിയെ ഭീഷണിപ്പെടുത്തി.
നാല് മില്യണ്‍ പൗണ്ട് ജാമ്യത്തുകയും വീട്ടുതടങ്കലും വാഗ്ദാനം ചെയ്തെങ്കിലും നീരവിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപ തട്ടിയകേസില്‍ ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്‍ബുത്നോട്ടന്റെ മുന്‍പിലാണ് നീരവിനെ ഹാജരാക്കിയത്.
മോദിയെ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ 2020 മേയില്‍ വിചാരണയാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."