ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും രാത്രി ഷിഫ്റ്റില്‍ ജോലി നല്‍കരുത്, തൊഴിലാളികളുയെ കയ്യടി നേടി സൗഊദിയിലെ തൊഴില്‍ പരിഷ്‌കാരങ്ങള്‍
റിയാദ് : സഊദിയില്‍ രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസമേകുന്ന നിരവധി നിയമങ്ങള്‍ പരിഷ്‌കരിച്ചു തൊഴില്‍ മന്ത്രാലയം. രാത്രി തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുന്നത് ലക്ഷ്യമാക്കിയുള്ള പുതിയ നിയമം അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സഊദി തൊഴില്‍ സാമൂഹ്യ കാര്യ മന്ത്രി അഹമ്മദ് അല്‍ റാജിയാണ് പരിഷ്‌കരിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ നിയമപ്രകാരം രാത്രി 11 മണി മുതല്‍ രാവിലെ 6 മണി വരെയാണ് രാത്രി ഷിഫ്റ്റ് ജോലിയായി പരിഗണിക്കുക. ഇതിനിടയിലുള്ള സമയത്ത് ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ ജോലി ചെയ്യുന്നവരെ നൈറ്റ് ഷിഫ്റ്റ് ആയി പരിഗണിക്കും. അതായത് സാധാരണ തൊഴില്‍ സമയം 8 മണിക്കൂര്‍ ആണെങ്കില്‍ രാത്രി ഷിഫ്റ്റില്‍ 7 മണിക്കൂര്‍ മാത്രമായിരിക്കും ജോലി സമയം. ഇതോടെ കൂടുതല്‍ സമയം ജോലി ചെയ്യുകയാണെങ്കില്‍ അതിനു പ്രത്യേക ആനുകൂല്യങ്ങളും മറ്റും അനല്‍കേണ്ടി വരും. പകല്‍ 6 മണി മുതല്‍ രാത്രി 11 മണി വരെയുള്ള സമയം സാധാരണ തൊഴില്‍ സമയമായിരിക്കും.
രാത്രി ജോലിക്കിടയില്‍ ആവശ്യമായ വൈദ്യ സജ്ജീകരണങ്ങള്‍ തൊഴിലുടമ നല്‍കണമെന്നും അടുത്ത ഡ്യുട്ടിക്ക് മുമ്പ് 12 മണിക്കൂര്‍ വിശ്രമം നല്‍കണമെന്നും അനുശാസിക്കുന്ന നിയമത്തില്‍ രാത്രി കാല തൊഴിലാളികള്‍ക്ക് തൊഴിലിന്റെ രീതി അനുസരിച്ച് അനുയോജ്യമായ അലവന്‍സോ അല്ലെങ്കില്‍ ജോലി സമയത്തില്‍ ഇളവോ അനുവദിക്കണമെന്നും പരിഷ്‌കരിച്ച നിയമം വ്യക്തമാകുന്നു. രാത്രി ജോലി മൂന്ന് മാസത്തിലധികം തുടര്‍ച്ചയായി നല്‍കരുതെന്നും ശേഷം ഒരു മാസം പകല്‍ ഷിഫ്റ്റില്‍ ജോലി നല്‍കണമെന്നും രാത്രി ജോലിക്കിടയില്‍ മതിയായ വിശ്രമം അനുവദിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മെഡിക്കല്‍ റിപ്പോര്‍ട്ട് മുഖേന രാത്രി ജോലിക്ക് പ്രയാസമറിയിക്കുന്നവര്‍ക്കും, പ്രസവത്തിന് 24 ആഴ്ചകള്‍ മാത്രം ബാക്കിയുള്ള ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന മാതാകള്‍ക്കും രാത്രി ഷിഫ്റ്റില്‍ ജോലി നല്‍കരുതെന്നും പുതുക്കിയ നിയമം നിഷ്‌കര്‍ഷിക്കുന്നു. ഇത്തരക്കാര്‍ക്ക് പകല്‍ സമയത്ത് തന്നെ ജോലി നല്‍കി പരിഗണിക്കണെമന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."