HOME
DETAILS
MAL
പ്രളയാനന്തര കേരളത്തെ സഹായിക്കേണ്ടവര്‍ പാലം വലിക്കുന്ന സ്ഥിതി: മുഖ്യമന്ത്രി
backup
November 24 2018 | 21:11 PM
പയ്യന്നൂര്‍: കരിവെള്ളൂര്‍ സര്‍വിസ് സഹകരണ ബേങ്ക് ഹെഡ് ഓഫിസ് കെടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര കേരളത്തെ സഹായിക്കേണ്ടവര്‍ പിന്നീട് പാലം വലിക്കുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും പ്രളയ ദുരന്തത്തില്‍നിന്ന് കരകയറാന്‍ ഏറ്റവും വലിയ പിന്തുണ നല്‍കിയത് സഹകരണ മേഖലയാണെന്നും അദ്ദേഹം പറഞ്ഞു.
സി. കൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിങ് ഷോറൂം പി. കരുണാകരന് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി സുമേഷ് പെയിന്റ് ഷോപ്പ് ഉദ്ഘാടനവും ജെ. വിജയകുമാര്‍ ആദ്യ നിക്ഷേപവും നിര്‍വ്വഹിച്ചു. എന്‍.കെ ദിനേശ് ബാബു, എം. രാഘവന്, ശശിധരന് കാട്ടൂര്‍, പി. ജാനകി ടീച്ചര്‍, ടി.ഐ മധുസൂധനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."