HOME
DETAILS
MAL
ഷുഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന് വാദിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം
backup
November 07 2019 | 08:11 AM
തിരുവനന്തപുരം: കണ്ണൂരില്‍ സി.പി.എം അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം രൂപ.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയ കേസു കൂടിയാണിത്. ഷുഹൈബിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹരജിയെ എതിര്‍ക്കാനാണ് വിജയ് ഹന്‍സാരി, അമരേന്ദ്ര ശരണ്‍ എന്നീ അഭിഭാഷകരെ സര്‍ക്കാര്‍ കേരളത്തിന് പുറത്തുനിന്ന് കൊണ്ടുവന്നത്.
വിജയ് ഹന്‍സാരെയ്ക്ക് 12,20,000 രൂപ നല്കി. അമരേന്ദ്ര ശരണിന് ഫീസായി അനുവദിച്ച 22 ലക്ഷം രൂപ കൈമാറിയിട്ടില്ല. സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയ കേസ് ഏതെന്ന സണ്ണി ജോസഫിന്റെ ചോദ്യത്തിനാണ് മന്ത്രി എ.കെ ബാലനാണ് സഭയില്‍ മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."