മദ്‌റസ അധ്യാപകരുടെ പെന്‍ഷന്‍ 1500 രൂപയായി ഉയര്‍ത്തും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്‌റസാ അധ്യാപകരുടെ പെന്‍ഷന്‍ 1000 രൂപയില്‍നിന്ന് 1500 ആയി ഉയര്‍ത്തുമെന്ന് മന്ത്രി കെ.ടി ജലീല്‍. മദ്രസാ അധ്യാപക ക്ഷേമനിധി ബില്‍ അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംശാദായം അടയ്ക്കാന്‍ പോസ്റ്റ് ഓഫിസില്‍ പോകുന്നത് പ്രയാസമാണ്. തുക അടയ്ക്കുന്നത് ഓണ്‍ലൈന്‍ ആക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.
സി ഡിറ്റ് ഇതിനുള്ള പ്രൊപ്പോസല്‍ ക്ഷേമനിധി ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ 22,500 പേര്‍ ക്ഷേമനിധി അംഗങ്ങളാണ്. സംസ്ഥാനത്ത് 21,683 മദ്രസകളിലായി 2,04683 അധ്യാപകരുണ്ടെന്നാണ് കണക്ക്. പുതിയ സ്‌കീം പ്രകാരം പെന്‍ഷന്‍ പ്രായം 60 ആയി കുറയ്ക്കും.
പെന്‍ഷന്‍ തുക കുറഞ്ഞത് 1500 രൂപയും കൂടിയത് 7500 രൂപയുമായി നിജപ്പെടുത്തും. അഞ്ച് വര്‍ഷം കഴിഞ്ഞ് ഓരോ വര്‍ഷവും പെന്‍ഷന്‍ തുകയില്‍ 10 ശതമാനം വര്‍ധനയുണ്ടാവും.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് യോഗ്യതയുള്ള ആരെയും നിയമിക്കും. ഹജ്ജ് കമ്മിറ്റിക്ക് സമാനമായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളായിരിക്കും ബോര്‍ഡിലുണ്ടാവുക.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഒരാള്‍ ചെയര്‍മാനും മദ്‌റസ അധ്യാപരില്‍നിന്ന് നാലുപേരും മദ്‌റസ കമ്മിറ്റിയുടെ പ്രതിനിധികളായി നാലുപേരും ചേര്‍ന്ന് ഒമ്പത് ഔദ്യോഗിക അംഗങ്ങളും അഞ്ച് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെടുന്ന ഭരണ സമിതിയുണ്ടാവും
.
പാലോളി കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ 75 ശതമാനത്തോളം നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.
ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."