ബസ് സ്റ്റോപ്പിനരികെ അപകടകരമായ കുഴിയടക്കാന്‍ നടപടിയായില്ല
മുക്കം: ടൗണില്‍ ഗതാഗത പരിഷ്കരണം നടപ്പാക്കിയതോടെ പുതുതായി അനുവദിച്ച ബസ് സ്റ്റോപ്പിനടുത്ത വലിയ കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു. പുതിയ ബസ് സ്റ്റാന്‍ഡ്-ആലിന്‍ചുവട് റോഡില്‍ മാര്‍ക്കറ്റ് ജങ്ഷനിലെ ഇ.എം.എസ് ഷോപ്പിങ് കോംപ്ലക്സിനു സമീപത്തെ വലിയ കുഴിയാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. ഈ ഭാഗത്തെ ഡ്രൈനേജിന്റെ സ്ലാബ് പൊട്ടിയാണു കുഴി രൂപപ്പെട്ടത്.
മാസങ്ങള്‍ക്കു മുന്‍പു രൂപപ്പെട്ട കുഴിയാണെങ്കിലും പുതിയ ബസ് സ്റ്റോപ്പ് അനുവദിച്ചതു മുതലാണ് ഇവിടെ അപകടങ്ങള്‍ പതിവായത്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ കുഴിയില്‍ വീണിരുന്നു. പ്രധാന റോഡില്‍ നിന്നു പുതിയ സ്റ്റാന്‍ഡിലേക്കു പോകുന്ന അരീക്കോട്, ചെറുവാടി ബസുകള്‍ക്കാണ് ഇവിടെ സ്റ്റോപ്പ് അനുവദിച്ചത്. പഴയ സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ഓര്‍ഫനേജ് റോഡ്, വില്ലേജ് ഓഫിസ്, നഗരസഭാ ഓഫിസ് എന്നിവിടങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ ഇവിടെയാണ് ബസിറങ്ങുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കുഴി സ്ലാബ് ഉപയോഗിച്ചു മൂടിയിരുന്നെങ്കിലും അതിനും അല്പായുസായിരുന്നു. രാവിലെയോടെ സ്ലാബ് തകരുകയായിരുന്നു. അപകടങ്ങള്‍ പതിവായതോടെ 'നോ എന്‍ട്രി' എന്ന ബോര്‍ഡ് ഇവിടെ അധികൃതര്‍ സ്ഥാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."