കൊച്ചിയിലെ വെള്ളക്കെട്ട് തടയാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടും കോര്‍പറേഷനോടും ഹൈക്കോടതി. ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി പ്രശ്‌ന പരിഹാരത്തിന് കര്‍മ സമിതി രൂപീകരിച്ചാതായി സര്‍ക്കാരും കോടതിയെ അറിയിച്ചു. വെള്ളക്കെട്ട് തടയാന്‍ നടപടി നിര്‍ദ്ദേശിച്ച കോടതിയുടെ ആദ്യ ഉത്തരവ് പൊതുജനങ്ങള്‍ക്കായി നഗരപരിധിയിലെ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.
പേരണ്ടൂര്‍ കനാലിന്റെ നവീകരണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. കനാലിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് നിരോധിച്ച് ഉത്തരവിറക്കിയതായി അറിയിച്ച സര്‍ക്കാരിനോട് നഗരവാസികള്‍ക്ക് ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.
ഉന്നതതല സമിതി സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി എജിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."