HOME
DETAILS
MAL
ശനിയാഴ്ച പ്രവൃത്തിദിനം അവകാശ ലംഘനം: കെ.എച്ച്.എസ്.ടി.യു
backup
August 06 2016 | 22:08 PM
കോഴിക്കോട്: ശനിയാഴ്ച പ്രവൃത്തിദിനം തിരികെക്കൊണ്ടുവരാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കത്തിനെതിരേ പൊതുജനം പ്രതികരിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒഴിവാക്കപ്പെട്ട ശനിയാഴ്ചയ്ക്കു പകരം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടു നാലേമുക്കാല്‍ വരെയാണ് ഹയര്‍സെക്കന്‍ഡറി പഠന സമയം. അധികം ലഭിക്കുന്ന സമയം 39 പ്രവൃത്തി ദിനത്തിന് ആനുപാതികവുമാണ്. 200ലധികം പ്രവൃത്തിദിനം നിലവിലുണ്ടെന്നിരിക്കെ ശനിയാഴ്ച പ്രവൃത്തി ദിനമായി ഉത്തരവിറക്കുന്നതു വിദ്യാര്‍ഥികളോടു കാണിക്കുന്ന അനീതിയാണെന്നു യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ അടുക്കത്ത് അധ്യക്ഷനായി. അഹമ്മദ് ശമീം, വി.കെ അബ്ദുറഹ്മാന്, മുഹമ്മദ് സമീര്‍, കെ.പി അബ്ദുല്ലത്തീഫ്, വി. ഫൈസല്‍, കെ.കെ ആലിക്കുട്ടി, ജാബിര്‍, മുജീബ് ചളിക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."