പൊന്നാനി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോക്ക് അടിച്ചുതകര്‍ത്തു
പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രകോപിതനായ യുവാവ് ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോക്ക് അടിച്ചു തകര്‍ത്തു. രോഗിയുമായി ചികിത്സയ്ക്കെത്തിയ പൊന്നാനി സ്വദേശിയാണ് കാഷ്വാലിറ്റി കൗണ്ടര്‍ ബ്ലോക്ക് അടിച്ചു തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കൈയ്ക്ക് വെട്ടേറ്റ നിലയില്‍ ആശുപത്രിയിലെത്തിയ യുവാവിന് താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.
എന്നാല്‍ തുടര്‍ ചികിത്സയ്ക്ക് റഫര്‍ ചെയ്ത രോഗിയ്ക്ക് ആംബുലന്‍സ് ലഭിക്കാന്‍ വൈകിയതാണ് കൂടെയുള്ള യുവാവിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് യുവാവ് ആശുപത്രി ജീവനക്കാരുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും നഴ്സിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതിനു ശേഷമാണ് കാഷ്വാലിറ്റി കൗണ്ടര്‍ അടിച്ചു തകര്‍ത്തത്.
സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ പൊന്നാനി പൊലിസില്‍ പരാതി നല്കി. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലിസിന് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."