പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
എടപ്പാള്‍: എടപ്പാള്‍ ടൗണില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടു കൂടി എടപ്പാള്‍ ജങ്ഷനില്‍ പൊന്നാനി റോഡിലാണ് പൈപ്പ് പൊട്ടിയത്.
രാത്രി വൈകിയും ജലം പാഴായി കൊണ്ടിരിക്കുകയാണ്. പൈപ്പ് തകര്‍ന്ന് ജലം പൊന്നാനി റോഡിലേക്ക് ഒഴുകിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കാല്‍നട യാത്രക്കാരും ഇരുചക്രവാഹനക്കാരും ചെളിയില്‍ കുടുങ്ങിയതോടെ താല്‍ക്കാലിക ഡിവൈഡര്‍ വെച്ച് പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് അടച്ചു. ഇതോടെ ഫ്രീ ലഫ്റ്റ് സമ്പ്രദായത്തിലൂടെ കടന്ന് വരുന്ന വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ പെട്ടു. പൈപ്പ് പൊട്ടിയ വിവരം അധികൃതരെ അറിയിച്ചിട്ടും വൈകുന്നേരമായിട്ടും വെള്ളം ഒഴുകുന്നത് തടയാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
പകര്‍ച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ പൈപ്പ് പൊട്ടുന്നത് ശുദ്ധജലത്തില്‍ മാലിന്യം കലരാന്‍ കാരണമാകുമെന്നും പൈപ്പിന്റെ ഗുണനിലവാരക്കുറവും ഭാരം കയറ്റിയ വാഹനങ്ങള്‍ ലൈനിനു മുകളിലൂടെ കയറിയിറങ്ങുന്നതുമാണ് തകര്‍ച്ചയ്ക്ക് കാരണമാകുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."