നടപടിക്രമം പാലിച്ചില്ല: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ മാറ്റിവച്ചു
കൂടരഞ്ഞി: നടപടിക്രമം പാലിക്കാത്തതിനാല്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ മാറ്റിവച്ചു.
2019 -20 വാര്‍ഷിക പദ്ധതിക്ക് രൂപം നല്‍കുന്നതിനുള്ള വികസന സെമിനാര്‍ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചത് ഇന്നലെയായിരുന്നു. എന്നാല്‍ നിയമ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതരമായ അലംഭാവമാണ് പഞ്ചായത്ത് ഭരണ നേതൃത്വവും സെക്രട്ടറിയും കാണിച്ചത്. ആസൂത്രണ സമിതി, വര്‍ക്കിങ് ഗ്രൂപ്പ്, ഗ്രാമസഭ, സ്റ്റാന്റിങ് കമ്മിറ്റികള്‍, ഭരണ സമിതി എന്നീ യോഗങ്ങള്‍ക്കു ശേഷമാണ് വികസന സെമിനാര്‍ വിളിച്ചു ചേര്‍ക്കേണ്ടത്.ഇതില്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച വരുത്തി. ഈ വിവരം നേരത്തേ സി.പി.എം നേതൃത്വം പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്ന് ആരോപണമുണ്ട്. തുടര്‍ന്ന് പാര്‍ട്ടി രേഖാമൂലം പരാതിപ്പെടുകയായിരുന്നു. പഞ്ചായത്തില്‍ യു.ഡി.എഫിനുള്ളിലെ പ്രശ്നങ്ങള്‍ കാരണം ഭരണം വലിയ പ്രതിസന്ധിയിലാണ്. പ്രസിഡന്റ്, വൈ. പ്രസിഡന്റ് സ്ഥാന കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ്, ലീഗ് പാര്‍ട്ടികള്‍ക്കിടയിലുള്ള തര്‍ക്കത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."