ഉണക്ക മത്സ്യങ്ങള്‍ക്ക് വിപണിയില്‍ വന്‍ വില: കച്ചവടത്തില്‍ മാന്ദ്യമെന്ന് വ്യാപാരികള്‍
തിരൂര്‍: ഉണക്ക മത്സ്യങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളെക്കാള്‍ വില കൂടിയതിനാല്‍ കച്ചവടത്തില്‍ മാന്ദ്യം.
കേരളത്തില്‍ മത്സ്യലഭ്യത കുറവായതിനാല്‍ അസം, ബീഹാര്‍ തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഉണക്ക മത്സ്യങ്ങള്‍ എത്തുന്നത്. ഇതിനാല്‍ പച്ച മത്സ്യങ്ങളെക്കാള്‍ വിലയാണ് നിലവില്‍ ഉണക്ക മത്സ്യങ്ങള്‍ക്ക്. മുള്ളന്‍, മാന്തള്, മത്തി, സ്രാവ് തുടങ്ങിയ ഇനങ്ങളാണ് ഉണക്ക മത്സ്യവിപണിയില്‍ കൂടുതലായും ലഭ്യമാകുന്നത്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉണക്ക മത്സ്യങ്ങളെക്കാള്‍ വിലക്കുറവില്‍ പച്ചമത്സ്യങ്ങള്‍ എത്തുന്നതാണ് ഉണക്ക മത്സ്യവിപണിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. പച്ച മത്സ്യങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന മഴക്കാലത്ത് ഉണക്ക മത്സ്യങ്ങള്‍ക്ക് നല്ല ഡിമാന്റാണ്. ഈ സീസണില്‍ നല്ല വിപണനവും നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഉണക്ക മത്സ്യവിപണി മുന്‍ വര്‍ഷങ്ങളെ പോലെ ഇതുവരെ സജീവമായിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."