കൊതിയൂറും വിഭവങ്ങളുമായി 'തേന്‍വരിക്ക' ചക്കമഹോത്സവം
ചെറുവത്തൂര്‍: കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച 'തേന്‍വരിക്ക' ചക്കമഹോത്സവം ശ്രദ്ധേയമായി. നൂറോളം ചക്കവിഭവങ്ങളുമായി സംഘടിപ്പിച്ച പരിപാടി പ്രമുഖ ജൈവകര്‍ഷകന്‍ ടി.കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.എ വിമലകുമാരി അധ്യക്ഷയായി. പി.വി ജയരാജന്‍ വൈഷ്ണവ് ആലക്കാടന്‍ സംസാരിച്ചു. ചക്ക ചിപ്‌സ്, പായസം, കട്‌ലറ്റ്, ഉപ്പ്മാവ്, കുംസ്, ലഡു, കട്‌ലറ്റ്, പുഡ്ഡിങ്ങ്, ചില്ലി, ഹലുവ, വരറ്റിയത്, പുളിശ്ശേരി, ചക്കമടല്‍ അച്ചാര്‍, ജാം, ചക്കക്കുരു പായസം, ചക്കക്കുരു കട്‌ലറ്റ്, ഉണ്ണിയപ്പം, ചക്കയുണ്ട, ചക്കപപ്പടം, ചക്ക വെച്ചത്, വറവ്, ചക്കപ്പുഴുക്ക്, ചക്ക എരിശ്ശേരി, ചക്ക അച്ചാര്‍, ചക്കയപ്പം, ചക്ക ബജി, ചക്കപ്പക്കാവട തുടങ്ങിയ വിഭവങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ചക്കയുടെ ഔഷധ മൂല്യങ്ങളെക്കുറിച്ചും പോഷക മൂല്യങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."