ഡിസംബര്‍ 31നകം വാര്‍ഷിക പദ്ധതികള്‍ പൂര്‍ത്തീകരിക്കണം: മന്ത്രി
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും നടപടികള്‍ പരിശോധിച്ച് പരിഹാരം കാണണമെന്നും മന്ത്രി എ.സി മൊയ്തീന്‍. ഈ വര്‍ഷം ഡിസംബര്‍ 31നകം ഫണ്ട് വിനിയോഗിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കോഴിക്കോട്, വയനാട് ജില്ലകളുടെ 2018-19 വാര്‍ഷിക പദ്ധതി പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന ശരാശരിക്കൊപ്പം ഇരു ജില്ലകളും എത്തണമെന്നും മന്ത്രി പറഞ്ഞു. നഗരകാര്യ വകുപ്പ് ഡയരക്ടര്‍ ആര്‍. ഗിരിജ കുമാരി, അഡിഷനല്‍ ഡെവലപ്‌മെന്റ് കമ്മിഷണര്‍ വി.എസ് സന്തോഷ്‌കുമാര്‍ എന്നിവര്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്തു.
ഡി.പി.സി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവ റാവു, പഞ്ചായത്ത് ഡെ. ഡയരക്ടര്‍ ഒ. മീനാകുമാരി അമ്മ, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."