വന്യജീവി പ്രതിരോധത്തിന് കക്കയത്ത് ആനപ്രതിരോധ മതില്‍ നിര്‍മിക്കും
കോഴിക്കോട്: ജില്ലയില്‍ ജനവാസ മേഖലകളിലെ കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി മൂന്നു റേഞ്ചുകളിലായി 30 ദിവസവേതനക്കാരെ നിയോഗിച്ചു. കാട്ടാനശല്യം രൂക്ഷമായ ഇടങ്ങളില്‍ 14.50 കിലോമീറ്റര്‍ വൈദ്യുത കമ്പിവേലി നിര്‍മിച്ചതായും പ്രളയത്തെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച 16 കി. മീ സൗരോര്‍ജ വേലികളുടെ അറ്റകുറ്റ പണികളും സീതപ്പാറ, കക്കയം എന്നിവിടങ്ങളില്‍ 6.70 കി. മീ നീളത്തില്‍ പുതിയ സൗരോര്‍ജ വേലികളുടെ നിര്‍മാണവും കക്കയത്ത് 530 മീറ്റര്‍ ആനപ്രതിരോധ മതില്‍ നിര്‍മാണവും ഈ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും ഡി.എഫ്.ഒ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ എം.എല്‍.എമാര്‍ ഉന്നയിച്ച വിഷയത്തിലാണു ഡി.എഫ്.ഒ ഇക്കാര്യം അറിയിച്ചത്.
കുറ്റ്യാടി ചുരം വഴിയുള്ള റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനു കെ.എസ്.ടി.പി അധികൃതരുമായി യോഗം ചേരുന്നതിന് ജില്ലാ കലക്ടര്‍ ശീറാം സാംബശിവ റാവു നിര്‍ദേശം നല്‍കി. കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പടുത്തി പഴകിയ വിതരണ ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരുന്നതായും 24*7 മണിക്കൂര്‍ കുടിവെള്ള വിതരണം സാധ്യമാവുന്ന എ.ഡി.ബി സംവിധാനം സംബന്ധിച്ച പ്രപോസല്‍ നിലവിലുണ്ടെന്നും കെ.ഡബ്ലു.എ എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ -മേപ്പാടി ടണല്‍ റോഡ് നിര്‍മിക്കുന്നതു സംബന്ധിച്ച് പഠനം നടത്തുന്നതിനു കൊങ്കണ്‍ റെയില്‍വേയെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സി. എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു.
സ്‌കൂള്‍ ബസുകള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് പര്‍ച്ചേസ് കമ്മുറ്റി ചേരാനും യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ജോര്‍ജ് എം. തോമസ്, വി.കെ.സി മമ്മദ്‌കോയ, കാരാട്ട് റസാഖ്, ഇ.കെ വിജയന്‍, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."