മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു
വണ്ടൂര്‍: വാണിയമ്പലം ടൗണില്‍ അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. അമരമ്പലം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഏത് നിമിഷവും നിലംപൊത്താറായി നില്‍ക്കുന്ന മരമുള്ളത്. പൊതുമരാമത്ത് വകുപ്പ് ലേലത്തില്‍ നല്‍കിയ മരം ഇതുവരെ മുറിച്ച് മാറ്റാന്‍ ലേലമെടുത്തയാള്‍ തയാറാകാത്തതാണ് കാരണം.
ദിവസവും നൂറുകണക്കിന് വാഹനങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടയുള്ള കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന പ്രധാനപാതയിലാണ് മരമുള്ളത്. അപകടസാധ്യത മുന്നില്‍ക്കണ്ട് ഒരുവര്‍ഷം മുന്‍പേ നാട്ടുകാര്‍ ഇത് മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു.പഞ്ചായത്ത് അധികൃതരെ അടക്കം വിവരമറിയിച്ചിരുന്നെങ്കിലും നടപടിയായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മഴക്കാലമായതോടെ അപകട ഭീഷണി വര്‍ധിക്കുകയാണ്. പാതയോരങ്ങളിലെ അപകട സാധ്യതയുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് അധ്യയന വര്‍ഷാരംഭത്തില്‍തന്നെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് വലിയ ദുരന്തത്തെയാണ് കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."