HOME
DETAILS

വികസനം കപ്പലേറി വരുമെന്ന മലബാറിന്റെ സ്വപ്‌നം വിഫലം

  
backup
November 24 2018 | 22:11 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%87%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8

പൊന്നാനി: വികസനം കപ്പലേറി വരുമെന്ന മലബാറുകാരുടെ സ്വപ്‌നം വിഫലമാക്കി പൊന്നാനി വാണിജ്യ തുറമുഖ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. നിര്‍മാണ കാലാവധി അവസാനിക്കാന്‍ ഒന്നര വര്‍ഷം ബാക്കിയുണ്ടെങ്കിലും നിലവിലെ കരാറുകാരനെ പുറത്താക്കി പദ്ധതി ഉപേക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മൂന്നു വര്‍ഷമായിട്ടും പദ്ധതി തുടങ്ങാന്‍ നിര്‍മാണം ഏറ്റെടുത്ത കമ്പനിക്കായിട്ടില്ല. ഇതോടെയാണ് സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന തുറമുഖ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്. പദ്ധതി ഒട്ടും ലാഭകരമാകില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ സര്‍ക്കാരിന് ഉപദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
കരാര്‍ എറ്റെടുത്ത കമ്പനിയെ ഒഴിവാക്കി പദ്ധതി ലാഭത്തിലാകുമോ എന്നറിയാന്‍ വിശദമായ പഠനം നടത്താന്‍ സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രിക്കു രേഖാമൂലം കത്തു നല്‍കിയിരിക്കുകയാണ്. ഇതുപ്രകാരം അടുത്ത ദിവസം തന്നെ തുറമുഖ വകുപ്പ് ഡയരക്ടര്‍ പൊന്നാനി സന്ദര്‍ശിക്കും. തുടര്‍ന്ന് തുറമുഖ വകുപ്പ് നേരിട്ട് പദ്ധതിയുടെ സാധ്യതയെക്കുറിച്ച് ആവശ്യമെങ്കില്‍ പുതിയ പഠനം നടത്തും. പദ്ധതി ഒട്ടും ലാഭകരമാകില്ലെന്നും പദ്ധതി ഉപേക്ഷിക്കുകയാണ് നല്ലതെന്നുമാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.
ഇതോടെ പൊന്നാനി കടപ്പുറത്ത് പേരിനെങ്കിലും നടന്നിരുന്ന തുറമുഖ നിര്‍മാണം പൂര്‍ണമായി നിലയ്ക്കും. കടലില്‍ ബര്‍ത്ത് നിര്‍മിക്കാനാവശ്യമായ കരിങ്കല്ല് കിട്ടാത്തതിനാലാണ് നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നതെന്നാണ് കരാറുകാരായ മലബാര്‍ പോര്‍ട്‌സ് വ്യക്തമാക്കിയിരുന്നത്. നോട്ട് നിരോധിച്ചപ്പോള്‍ അതായി കാരണം. അതേസമയം, നിര്‍മാണോദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി സജീവമാകാത്തതില്‍ അതൃപ്തി അറിയിച്ച് പലതവണ സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നിട്ടും കഴിഞ്ഞ മൂന്നു വര്‍ഷമായി നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാനായിരുന്നില്ല.
1,000 കോടിയോളം ചെലവുവരുന്ന പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ചുമതല ഏറ്റെടുത്ത കമ്പനിയാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എല്ലാം തരണം ചെയ്ത് ഉടന്‍ നിര്‍മാണം മുന്നോട്ടു നീക്കുമെന്നും സര്‍ക്കാരിന് മറുപടിയും നല്‍കിയിരുന്നു. ഏറ്റവുമൊടുവില്‍ പുതുവര്‍ഷത്തില്‍ നിര്‍മാണം സജീവമാക്കുമെന്ന അറിയിപ്പാണ് നല്‍കിയിരുന്നത്. അതും ഉണ്ടായില്ല. സര്‍ക്കാര്‍ നിര്‍മാണോദ്ഘാടനത്തിന് പൊടിപൊടിച്ച തുകയോളമുള്ള നിര്‍മാണം പോലും വാണിജ്യ തുറമുഖത്തിന്റെ പേരില്‍ കടപ്പുറത്ത് നടന്നിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
തുറമുഖ നിര്‍മാണത്തിനായി പദ്ധതി പ്രദേശത്തെ ഒട്ടേറെ കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. മേഖലയിലെ മീന്‍ചാപ്പകളെല്ലാം പൊളിച്ചുമാറ്റേണ്ടി വരുമെന്നതിനാല്‍ പുതിയ ഹാര്‍ബറില്‍ മത്സ്യസൂക്ഷിപ്പ് കേന്ദ്രങ്ങളും നിര്‍മിച്ചു. സര്‍ക്കാര്‍ ചെയ്യേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം പദ്ധതിയുടെ ഭാഗമായി ഏറെക്കുറെ ചെയ്തു തീര്‍ത്തിട്ടുണ്ടെന്നാണ് ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്. പദ്ധതി ഉപേക്ഷിക്കുന്നതിലൂടെ സര്‍ക്കാരിന് സാമ്പത്തികമായി നഷ്ടമുണ്ടാകില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago