കരിപ്പൂരില്‍ ഒരുകോടിയുടെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: ഒരു കോടിയുടെ സ്വര്‍ണവുമായി മൂന്ന് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാലില്‍ കെട്ടിവച്ച് സ്വര്‍ണം കടത്തിയ രണ്ടുപേരും ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ മുംബൈ സ്വദേശിനിയുമാണ് പിടിയിലായത്. കാസര്‍കോട് പുത്തൂര്‍ മൊഗ്രാല്‍ ഹംസ ജാവേദ് (30), പള്ളിക്കല്‍ തളങ്കര ഇബ്രാഹീം ജാവേദ് (31) എന്നിവരാണ് കാലില്‍ കെട്ടിവച്ച് സ്വര്‍ണം കടത്തിയതിന് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ അബൂദാബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍ലെന്‍സ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയത്. അസുഖത്തെ തുടര്‍ന്നാണ് കാലില്‍ ബാന്‍ഡേജ് കെട്ടിയതെന്ന് പറഞ്ഞ് സ്വര്‍ണം പുറത്ത് കടത്താനായിരുന്നു ശ്രമം. എന്നാല്‍ കസ്റ്റംസ് പരിശോധനയില്‍ കള്ളക്കടത്ത് പിടിക്കപ്പെട്ടു. ഇരുവരില്‍ നിന്നുമായി 3376 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്. ഇതില്‍ നിന്ന് 2.7 കിലോ സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് 85 ലക്ഷം രൂപ വില ലഭിക്കും.
മുംബൈ സ്വദേശിനിയായ യാത്രക്കാരി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഗുളിക രൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ 620 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. മസ്കത്തില് നിന്ന് എയര്‍ ഇന്ത്യ എകസ്പ്രസ് വിമാനത്തിലാണ് ഇവര്‍ എത്തിയത്. സ്വര്‍ണത്തിന് 15 ലക്ഷം വില ലഭിക്കുമെന്ന് കസ്റ്റംസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."