HOME
DETAILS
MAL
ഓവുചാലുകള്‍ ശുചീകരിച്ചില്ല; മീലാദ് നഗര്‍ റോഡില്‍ വെള്ളക്കെട്ട്
backup
June 28 2017 | 21:06 PM
മൊഗ്രാല്‍: മഴക്കാലത്തിനു മുമ്പ് ഓവുചാലുകള്‍ ശുചീകരിക്കാത്തതിനാല്‍ മൊഗ്രാല്‍ മീലാദ് നഗറിലെ റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കു ദുരിതമാവുന്നു. മഴ കനത്തതോടെ മീലാദ് നഗര്‍ റോഡ് വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതുവഴി നടന്നു പോകുന്ന നൂറുകണക്കിനു വിദ്യാര്‍ഥികളും മറ്റും വെള്ളക്കെട്ടു കാരണം ഏറെ ബുദ്ധിമുട്ടുന്നു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ കുമ്പള ഗ്രാമ പഞ്ചായത്ത് മൂന്നുവര്‍ഷം മുമ്പു നിര്‍മിച്ച ഓവുചാല്‍ സംവിധാനം മൂടപ്പെട്ട നിലയിലാണ്. ഇതാണു വെള്ളക്കെട്ടിനു കാരണമായിരിക്കുന്നത്.
ഓവുചാല്‍ ശുചീകരിച്ചു വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."