വാളയാര്‍: ക്ലിഫ് ഹൗസിലേക്ക് യൂത്ത്ലീഗ് സമരപ്പന്തം 14ന്
കോഴിക്കോട്: വാളയാര്‍ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ പൊലിസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്നും കേസില്‍ നീതി നടപ്പിലാക്കണമെന്നും പുനരന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് 14ന് മുസ്ലിം യൂത്ത്ലീഗ് ക്ലിഫ് ഹൗസിലേക്ക് സമരപ്പന്തം സംഘടിപ്പിക്കും.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, യു.എ.പി.എ ചുമത്തല്‍, തുടങ്ങിയ വിഷയങ്ങളിലും സമരപ്പന്തത്തില് പ്രതിഷേധം ഉയരും.
ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്ലീഗ് നടത്തുന്ന മാര്‍ച്ചില്‍ വന്‍ യുവജന പ്രാതിനിധ്യം ഉണ്ടാകുമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."