സുവര്‍ണ ജൂബിലി; അന്തര്‍ദേശീയ സഹകരണത്തോടെ ഭാഷാ സെമിനാര്‍ പരമ്പര സംഘടിപ്പിക്കും: കാലിക്കറ്റ് വി.സി
തേഞ്ഞിപ്പലം: സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി വ്യത്യസ്ത ഭാഷാ പഠനവകുപ്പുകളുടെ സഹവര്‍ത്തിത്വത്തില്‍ ദേശീയ-അന്തര്‍ദേശീയ സഹകരണത്തോടെ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ സെമിനാര്‍ പരമ്പര സംഘടിപ്പിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ .സംസ്‌കൃത പഠനവകുപ്പിലെ ഗവേഷകര്‍ സംഘടിപ്പിച്ച 'പ്രാതിഭ സംഗമം'പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹു ഭാഷാ പാരസ്പര്യത്തിലൂടെ പഠനമികവുയര്‍ത്തുകയും വിഭിന്ന സംസ്‌കൃതികളെ അടുത്തറിയുന്നതിന് വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും സഹായിക്കുകയുമാണ് ലക്ഷ്യം.
സംസ്‌കൃതം, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷാവിഭാഗങ്ങള്‍ തമ്മിലുള്ള ബഹുപഠനശാഖാ സമന്വയ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര പഠനവകുപ്പുകളിലെ വിദ്യാര്‍ത്ഥികളിലും ഭാഷാ, സാഹിത്യ തല്‍പരരായ നിരവധി വിദ്യാര്‍ത്ഥികളുണ്ട്. അതിനാല്‍ കാമ്പസിലെ 35 പഠനവകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുന്ന വിധത്തില്‍ പരിപാടികള്‍ തയ്യാറാക്കുമെന്നും ഡോ.കെ.മുഹമ്മദ് ബഷീര്‍ അറിയിച്ചു 'കുട്ടികൃഷ്ണ മാരാരും സംസ്‌കൃത സാഹിത്യവും' എന്ന വിഷയത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ.അനില്‍ വള്ളത്തോള്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ സംസ്‌കൃത പഠനവകുപ്പ് മേധാവി ഡോ.എന്‍.കെ.സുരന്ദരേശ്വരന്‍ അധ്യക്ഷനായിരുന്നു. ഭാഷാ വിഭാഗം ഡീന്‍ ഡോ.കെ.കെ.ഗീതകുമാരി, ഹിന്ദി വകുപ്പ് മേധാവി ഡോ.പ്രമോദ് കൊവ്വപ്രത്ത്, ഡോ.കെ.കെ.അബ്ദുല്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു. എന്‍.നിമിഷ സ്വാഗതവും സി.പ്രീത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."