രാജ്യം കടന്നുപോകുന്നത് ദുര്‍ഘട പാതയിലൂടെ: പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചു മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യം കടന്നുപോകുന്നതു ദുര്‍ഘട പാതയിലൂടെയാണെന്നും ഭരണത്തിലും ജനാധിപത്യത്തിലും ജനങ്ങള്‍ക്കു വിശ്വാസ്യത നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യത്തെ വീണ്ടെടുക്കാന്‍ വിശ്വാസം തിരികെപ്പിടിക്കുകയാണ് ആദ്യം വേണ്ടത്. അടുത്ത കാലത്തായി ഭരണസംവിധാനങ്ങളുടെ നിലനില്‍പ്പുതന്നെ ഭീഷണി നേരിടുകയാണ്.
ജനങ്ങള്‍ക്കു സര്‍ക്കാരിനോടും ഭരണസംവിധാനത്തോടും നഷ്ടമായ വിശ്വാസം വീണ്ടെടുക്കണമെന്നും ഡല്‍ഹിയില്‍ പ്രണബ് മുഖര്‍ജി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
രാജ്യം വസുദൈവ കുടുംബകം എന്ന സങ്കല്‍പ്പത്തിലാണ്. എന്നാല്‍, ഇത് ഇന്നു മറന്നുപോയിരിക്കുകയാണ്. രാജ്യത്ത് അസഹിഷ്ണുത പടരുകയാണ്.
മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെല്ലാം ഒരു മാറ്റംവരുത്തി ജനങ്ങള്‍ക്കു വിശ്വാസം തിരികെലഭിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."