പത്ത് കടകള്‍ക്ക് നോട്ടീസ് നല്‍കി; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു
പൊന്നാനി: പൊന്നാനിയിലെ 14 ഹോട്ടലുകളിലും മൂന്നു ബേക്കറികളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. 10 ഹോട്ടലുകളില്‍ നിന്ന് ദിവസങ്ങളോളം പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. ഈ ഹോട്ടലുകള്‍ക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പഴകിയ ഭക്ഷണത്തിനു പുറമെ വൃത്തിഹീനയായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമിുള്ള മാംസവും ഭക്ഷ്യയോഗ്യമല്ലാത്ത ചീഞ്ഞ പച്ചക്കറികളും കണ്ടെടുത്തിട്ടുണ്ട്. ആദ്യ നടപടിയെന്ന നിലക്കാണ് കടകള്‍ക്കു നോട്ടീസ് നല്‍കിയിട്ടുള്ളത്. മൂന്നു ദിവസത്തിനകം ഇതിനു പരിഹാരമുണ്ടായിട്ടില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.മിക്ക കടകളില്‍ നിന്നും ആഴ്ചകളോളം പഴക്കമുള്ള എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്.
ചമ്രവട്ടം ജങ്ഷന്‍, കുണ്ടുകടവ് ജങ്ഷന്‍, കോടതിപ്പടി, ചന്തപ്പടി, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകളുടെ അടുക്കളകള്‍ നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാഹചര്യം പൂര്‍ത്തിയാക്കിയിട്ടില്ല. പരിശോധനകള്‍ക്ക് സക്കീര്‍ ഹുസൈന്‍, മോഹനന്‍, റിയാസ്, ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."