HOME
DETAILS

ഇന്ധന വിലക്കയറ്റത്തിനെതിരേ ജനരോഷം: ഫ്രാന്‍സില്‍ 'മഞ്ഞ ജാക്കറ്റ് വിപ്ലവം'

  
backup
November 24 2018 | 22:11 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4

പാരിസ്: ഇന്ധന വിലക്കയറ്റത്തിനെതിരേ ഫ്രഞ്ച് തലസ്ഥാനമായ പാരിസിനെ പിടിച്ചുകുലുക്കി വീണ്ടും ലക്ഷങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം. പ്രസിഡന്റിന്റെ കൊട്ടാരമടക്കം സ്ഥിതിചെയ്യുന്ന തന്ത്രപ്രധാന മേഖലയായ ചാംപ്‌സ് എലിസിക്കടുത്താണ് തുടര്‍ച്ചയായ രണ്ടാമത്തെ വാരാന്ത്യത്തിലും കനത്ത 'മഞ്ഞ ജാക്കറ്റ് ' വിപ്ലവം അരങ്ങേറിയത്. പ്രക്ഷോഭം അക്രമാസക്തമായതോടെ സമരക്കാരെ പൊലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു നേരിട്ടു.
പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സാമ്പത്തിക നയങ്ങളിലും അടിക്കടിയുള്ള ഇന്ധന വിലക്കയറ്റത്തിലും പ്രതിഷേധിച്ചാണ് പ്രതീകാത്മകമായി മഞ്ഞ ജാക്കറ്റുകള്‍ ധരിച്ചു പ്രക്ഷോഭകാരികള്‍ തെരുവിലിറങ്ങിയത്. ഇരുപത്തിമൂവായിരത്തോളം പേരാണ് സമരത്തില്‍ പങ്കെടുത്തത്. സുരക്ഷാ മുന്നൊരുക്കമെന്ന നിലയില്‍ മൂവായിരത്തോളം പൊലിസുകാരെ നഗരത്തില്‍ വിന്യസിച്ചിരുന്നു.
പ്രസിഡന്റിന്റെ കൊട്ടാരത്തിനു പുറമേ, പ്രധാനമന്ത്രിയുടെ വസതിയടക്കം സ്ഥിതിചെയ്യുന്ന മേഖലയിലേക്കു പ്രക്ഷോഭകാരികള്‍ കടക്കാതിരിക്കാന്‍ ഇവിടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതു മറികടക്കാനുള്ള സമരക്കാരുടെ ശ്രമം പൊലിസ് തടഞ്ഞു. ഇതോടെയാണ് പ്രക്ഷോഭം അക്രമാസക്തമായത്. സമരക്കാരില്‍ ചിലര്‍ പൊലിസിനുനേരെ കല്ലും പടക്കവുമെറിഞ്ഞു. തുടര്‍ന്നു പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയായിരുന്നു. മാക്രോണ്‍ പ്രസിഡന്റ്സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യമാണ് സമരക്കാര്‍ ഉന്നയിച്ചത്.
ഫ്രാന്‍സില്‍ കാറുകളില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഇന്ധനമായ ഡീസല്‍ വിലയില്‍ ഒരു വര്‍ഷത്തിനിടെ 23 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ലിറ്ററിന് 1.51 യൂറോ ( ഏകദേശം 121 രൂപ) എന്ന ശരാശരിയിലാണ് വിലക്കയറ്റമുണ്ടായത്. 2000ത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തോതില്‍ ഇന്ധന വിലക്കയറ്റമുണ്ടാകുന്നത്. 2019 ജനുവരി ഒന്നിനു ഡീസലിനും പെട്രോളിനും വീണ്ടും വില കൂട്ടാന്‍ തീരുമാനമായതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
അതേസമയം, സമരക്കാരെ തീവ്ര വലതുപക്ഷ കക്ഷിയുമായി ചേര്‍ത്തുകെട്ടി രക്ഷപ്പെടാനാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ നീക്കം. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ റാലി പാര്‍ട്ടി നേതാവ് മരിന്‍ ലെ പെന്നിന്റെ ആശയത്താല്‍ സ്വാധീനിക്കപ്പെട്ടവരാണ് പ്രക്ഷോഭം നടത്തുന്നതെന്നു ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റോഫ് കാസ്റ്റനര്‍ വ്യക്തമാക്കി. എന്നാല്‍, മന്ത്രിയുടെ സത്യസന്ധതയില്ലായ്മയാണ് പ്രസ്താവനയിലൂടെ വെളിപ്പെട്ടതെന്നു മരിന്‍ ലെ പെന്‍ തിരിച്ചടിച്ചു.


എന്തുകൊണ്ട് മഞ്ഞ
ജാക്കറ്റ് പ്രക്ഷോഭം?

പാരിസ്: ഫ്രാന്‍സില്‍ ഡ്രൈവര്‍മാര്‍ക്കു മഞ്ഞ നിറത്തിലുള്ള ജാക്കറ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇതു നടപ്പാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 135 യൂറോ (ഏകദേശം 10,458 രൂപ) യാണ് പിഴ. കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കാമെന്ന ചിന്തയില്‍കൂടിയാണ് മഞ്ഞ ജാക്കറ്റുകള്‍ ധരിച്ച് ഇന്ധനവിലക്കയറ്റത്തിനെതിരേ പ്രക്ഷോഭകാരികള്‍ തെരുവിലിറങ്ങിയത്. മഞ്ഞ ജാക്കറ്റ് പ്രക്ഷോഭം എന്ന പേരിലാണ് സമരം അറിയപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  21 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  21 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  21 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  21 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  21 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  21 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago