HOME
DETAILS
MAL
അഴുക്കു ചാലിനു മുകളിലെ ബങ്കുകള്‍ക്കും കടിഞ്ഞാണ്‍
backup
August 06 2016 | 22:08 PM
കുറ്റിപ്പുറം: അഴുക്കു ചാലിനു മുകളിലെ ബങ്കുകള്‍ക്ക് പഞ്ചായത്തിന്റെ കടിഞ്ഞാണ്‍. പഞ്ചായത്ത് നിര്‍മിച്ച് വാടകക്ക് നല്കിയ 41 ബങ്കുകള്‍ക്കാണ് തിങ്കാളാഴ്ച സെക്രട്ടറി താത്കാലികമായി അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കുക. ബങ്കുകള്‍ക്ക് താഴെയുള്ള മാലിന്യച്ചാല്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വൃത്തിയാക്കുക, കൈയേറ്റങ്ങള്‍ സ്വന്തം ചെലവില്‍ പൊളിച്ചു മാറ്റുക, ഭക്ഷ്യസുരക്ഷ ആരോഗ്യവകുപ്പ് എന്നിവയുടെ അനുമതി പത്രത്തോടെ മാത്രം പ്രവര്‍ത്തിക്കുക. എന്നീ നിര്‍ദേശങ്ങള്‍ ഒരാഴ്ചകകം നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബങ്കുടമകള് മാത്രമാകും ഉത്തരവാദിയെന്നും അടങ്ങിയ നോട്ടീസാണ് തിങ്കളാഴ്ച നല്‍കുക. പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ സെക്രട്ടറിക്ക് നല്കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."