അഡ്രിയും ജൊഹാനും ലക്ഷ്യംവയ്ക്കുന്നു ഇന്ത്യയുടെ ഒളിംപിക് മെഡല്‍ നേട്ടം
#സ്‌പോര്‍ട്‌സ് ലേഖകന്‍
മൂഡബിദ്രി: ദക്ഷിണാഫ്രിക്കയുടെ രണ്ടണ്ടു ഒളിംപ്യന്മാര്‍ മൂഡബിദ്രിയില്‍ എത്തിയിട്ടുണ്ട്. കൂടെ 15 താരങ്ങളും. ഇന്ത്യയുടെ ഒളിംപിക് മെഡല്‍ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാനുള്ള പരിശീലന കളരിയില്‍ നിന്നാണ് താരങ്ങളെയുമായി ദക്ഷിണാഫ്രിക്കയുടെ ഒളിംപ്യന്മാരായ ജൊഹാന്‍ ബോത്തയും അഡ്രി ഷോമെനും സ്വരാജ് മൈതാനത്ത് എത്തിയിട്ടുള്ളത്.
ആന്ധ്രാപ്രദേശിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള താരങ്ങളാണ് ഇരുവരുടെയും പരിശീലനക്കളരിയിലുള്ളത്. പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍നിന്ന് ലോകോത്തര അത്‌ലറ്റുകളെ സൃഷ്ടിക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍ നടപ്പാക്കിയ ഗാന്ധീവ പദ്ധതിയുടെ കീഴിലുള്ള താരങ്ങളെയുമായാണ് അന്തര്‍ സര്‍വകലാശാല ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാന്‍ ഇരുവരും എത്തിയത്. ആചാര്യ നാഗാര്‍ജുന സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രമായി അനില്‍ കുംബ്ലയുടെ ടെന്‍ വീക്ക് സ്‌പോര്‍ട്‌സ് ആണ് പദ്ധതിയുടെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. മധ്യദൂര ഇനങ്ങളിലാണ് ജൊഹാന്‍ ബോത്ത പരിശീലനം നല്‍കുന്നത്. അഡ്രി ഷോമെന്‍ സ്പ്രിന്റിലും.
ത്രോ ഇനങ്ങളില്‍ ജമൈക്കയില്‍ നിന്നുള്ള മൈക്ക് വെസലും ജംപില്‍ ദക്ഷിണാഫ്രിക്കയിലെ തന്നെ സീഫും പരിശീലനം നല്‍കുന്നു. ഈ വര്‍ഷം ആദ്യം മുതലാണ് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം നല്‍കിത്തുടങ്ങിയത്. ജൂനിയര്‍ തലത്തില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത 36 പേരാണ് വിദേശ കോച്ചുമാരുടെ കീഴില്‍ പരിശീലനം നടത്തുന്നത്. താരങ്ങളുടെ പഠനം ഉള്‍പ്പെടെ ഏറ്റെടുത്തുള്ള സമഗ്ര പരിശീലനമാണ് ഗാന്ധീവ പദ്ധതിക്ക് കീഴില്‍ നല്‍കുന്നത്. വലിയ മെഡല്‍ പ്രതീക്ഷകളൊന്നും ഈ വിദേശികള്‍ ഇത്തവണ വച്ചുപുലര്‍ത്തുന്നില്ല. ഭാവിയില്‍ ആന്ധ്രയുടെ താരങ്ങള്‍ വലിയ മുന്നേററ്റം നടത്തുമെന്നു അഡ്രി ഷോമെന്‍ വ്യക്തമാക്കി.
കായിക രംഗത്ത് ഉറങ്ങിക്കിടക്കുന്ന ഭീകരന്മാരാണ് ഇന്ത്യ. അവരെ തട്ടിയുണര്‍ത്താനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് ജോഹാന്‍ ബോത്തയും അഡ്രിയും പറഞ്ഞു. 800 മീറ്ററില്‍ 1996, 2000 ഒളിംപിക്‌സില്‍ സെമി ഫൈനല്‍ വരെ എത്തിയ താരമാണ് ജൊഹാന്‍.
1999 ലെ ലോക ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ്. 1996 ഒളിംപിക്‌സില്‍ 400 മീറ്ററില്‍ ഫൈനലില്‍ ഓടിയ താരമാണ് അഡ്രി ഷോമെന്‍. 2013 ല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ 100, 200 മീറ്ററില്‍ ഇരട്ടസ്വര്‍ണം സ്വന്തമാക്കി. വിവാഹ ശേഷം അമ്മയായതോടെ 2011 ല്‍ അഡ്രി ട്രാക്കുവിട്ടു. രണ്ടണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ട്രാക്കിലേക്ക് മടങ്ങിവന്ന അവര്‍ 43 ാം വയസില്‍ സ്വര്‍ണം നേടി. അഡ്രിയുടെ മൂന്നു മക്കളും സ്പ്രിന്റ് താരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."