യുവതി രാത്രി പൊലിസ് കസ്റ്റഡിയില്‍; പുനരനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
മലപ്പുറം: പൊലിസ് കസ്റ്റഡിയില്‍നിന്നു ചാടിപ്പോയ സഹോദരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന പേരില്‍ യുവതിയെ ഒരു രാത്രി മുഴുവന്‍ സ്റ്റേഷനില്‍ സൂക്ഷിച്ച കേസ് പുനരന്വേഷിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കോട്ടക്കല്‍ മേഖലയില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ ചുമതല വഹിച്ചിട്ടില്ലാത്ത ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടത്.
എടരിക്കോട് സ്വദേശിനി മറിയം ബീവിയുടെ പരാതിയിലാണ് നടപടി. കോട്ടയ്ക്കല്‍ എസ്.ഐ പി.എസ് മഞ്ജിത്‌ലാല്‍ 2015 നവംബര്‍ 19നു വീട്ടിലെത്തി നിരപരാധിയായ മകളെ അറസ്റ്റ് ചെയ്ത് അര്‍ധരാത്രി കഴിഞ്ഞിട്ടും വിട്ടയച്ചില്ലെന്നും പിറ്റേന്ന് ഒരു കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തു മകളെ കോടതിയില്‍ ഹാജരാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ചു മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ വിഭാഗത്തിലെ എസ്.പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേസില്‍ പക്ഷപാതമോ വിദ്വേഷമോ ഇല്ലാത്ത അന്വേഷണം ഉണ്ടായിട്ടില്ലെന്നും കമ്മിഷന്‍ കണ്ടെത്തി. മറിയം ബീവിക്കു സൈ്വരജീവിതം ഉറപ്പാക്കണമെന്നു കമ്മിഷന്‍ മലപ്പുറം ജില്ലാ പൊലിസ് മേധാവിക്കു നിര്‍ദേശം നല്‍കി.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഇന്നു രാവിലെ 11നു മലപ്പുറം ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."