അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: ജ്വലിക്കട്ടെ യുവത്വം
#മൂഡബിദ്രിയില്‍നിന്ന് യു.എച്ച് സിദ്ദീഖ്
പതക്കങ്ങളിലേക്ക് പുതിയ വേഗവും ഉയരവും ദൂരവും കുറിക്കാന്‍ ഇന്ത്യന്‍ യുവത്വം ജ്വലിച്ചുയരുന്ന നിമിഷങ്ങളിലേക്ക് സ്വരാജ് മൈതാനത്തെ ട്രാക്കും ഫീല്‍ഡും ഇന്നുണരും. 79-ാമത് അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് വര്‍ണാഭമായ ചടങ്ങുകളുടെ അകമ്പടിയില്‍ തിരിതെളിഞ്ഞു. ഹീറ്റ്‌സ്് മത്സരങ്ങളുടെ ആലസ്യത്തിലായിരുന്നു ആദ്യദിനം. മത്സരാര്‍ഥികളുടെ ആധിക്യം ഹീറ്റ്‌സ് മത്സരങ്ങളുടെ ദൈര്‍ഘ്യംകൂട്ടി. അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ അതിവേഗ താരങ്ങളെ കണ്ടെണ്ടത്താനുള്ള ഗ്ലാമര്‍ പോരാട്ടം ഉള്‍പ്പെടെ 13 ഫൈനലുകളാണ് ഇന്ന് നടക്കുക. പുരുഷവിഭാഗം 20 കിലോ മീറ്റര്‍ നടത്തത്തോടെയാണ് ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുക. 5000, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 100 മീറ്റര്‍, 800 മീറ്റര്‍, പുരുഷവിഭാഗം ഷോട്ട്പുട്ട്, വനിതകളുടെ ലോങ്ജംപ്, ഹൈജംപ്, ഡിസ്‌കസ് ത്രോ ഫൈനലുകള്‍ ഇന്ന് നടക്കും.
ഇവര്‍ നമ്മുടെ മെഡല്‍ പ്രതീക്ഷകള്‍
എയ്ഞ്ചല്‍ പി. ദേവസ്യ (ഹൈജംപ്), കെ. അക്ഷയ (ലോങ്ജംപ്), അബിത മേരി മാനുവല്‍ (800 മീറ്റര്‍), സോഫിയ എം. ഷാജു (ഡക്കാത്ത്‌ലണ്‍), ബിനു പീറ്റര്‍, സി. ബബിത (5000), പി. നിബ (400 മീറ്റര്‍ ഹര്‍ഡില്‍സ്) എന്നിവര്‍ കാലിക്കറ്റ് സര്‍വകലാശാലക്കായി ഫൈനല്‍ പോരാട്ടത്തിനിറങ്ങും. എം.ജി സര്‍വകലാശാല താരങ്ങളായ മുഹമ്മദ് അജ്മല്‍, ഓംകാര്‍ നാഥ് എന്നിവര്‍ 100 മീറ്ററിന്റെ സെമി പോരാട്ടത്തിനിറങ്ങുമ്പോള്‍ 800 മീറ്ററില്‍ എ.എസ് ഇര്‍ഷാദ് ഫൈനലില്‍ ഓടും. വനിതകളില്‍ എന്‍.എസ് സിമി 100 മീറ്ററിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടി. നീതു മോഹന്‍ (800), ആതിര സോമരാജ് (ഹൈജംപ്), എസ്.എസ് സ്‌നേഹ (ലോങ്ജംപ്), വി.കെ ശാലിനി, അഞ്ജലി ജോസ് (400 മീറ്റര്‍ ഹര്‍ഡില്‍സ്), എം.എസ് ശ്രുതി, അനുമോള്‍ തമ്പി (5000) ഫൈനലില്‍ ഇന്ന് മത്സരിക്കും. കേരള യൂനിവേഴ്‌സിറ്റിയുടെ താരമായ അഭിനവ് സുന്ദരേശനും 5000 മീറ്റര്‍ ഫൈനലില്‍ മത്സരിക്കാനിറങ്ങും.
സ്പ്രിന്റില്‍ കൂട്ടയിടി
അതിവേഗത്തിന്റെ ഹീറ്റ്‌സില്‍ മത്സരിക്കാന്‍ താരങ്ങളുടെ കൂട്ടയിടി. പുരുഷവിഭാഗത്തില്‍ സെമി ഫൈനലിലേക്കുള്ള 24 പേരെ കണ്ടെണ്ടത്താന്‍ 41 ഹീറ്റ്‌സ് നടത്തേണ്ടണ്ടി വന്നു.
വനിതാ വിഭാഗത്തില്‍ 27 ഹീറ്റ്‌സും. ക്വാളിഫിക്കേഷന്‍ മാര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ എല്ലാ യൂനിവേഴ്‌സിറ്റികളില്‍നിന്നും 100 മീറ്ററില്‍ മത്സരിക്കാന്‍ താരങ്ങളെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."