യുവതിയോട് അപമര്യാദയായി പെരുമാറിയ കേസ്; വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം, നടനെതിരെ ചുമത്തിയത് ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
കല്‍പ്പറ്റ:യുവതിയോട് അപമര്യാദയായി പരുമാറിയെന്ന കേസില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയിലാണ് പൊലിസ് കല്‍പ്പറ്റ സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണയും ഉടന്‍ ആരംഭിക്കും. നാല് മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
വയനാട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഫോണില്‍ വിളിച്ച യുവതിയോട് അശ്ലീല ചുവയുള്ളപദങ്ങള്‍ ഉപയോഗിച്ച് സംസാരിച്ചുവെന്നാണ് പരാതി. അതിന്റെ റെക്കോര്‍ഡ് യുവതി പൊലിസിന് മുന്‍പാകെ ഹാജരാക്കിയിട്ടുണ്ട്. ഫോണ്‍ സംഭാക്ഷണത്തിലെ ശബ്ദം തന്റേതാണെന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ വിനായകന്‍ നേരത്തെ സമ്മതിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ കല്‍പ്പറ്റ പോലീസ് വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സ്റ്റേഷനിലെത്തി വിനായകന്‍ ജാമ്യമെടുത്തതോടെയാണ് പോലിസ് നടനെ വിട്ടയച്ചത്. കേസിലെ പരാതിക്കാരിയെ വിളിക്കുകയോ ഭീഷണിപ്പെടുത്തുകോ ചെയ്യരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ജൂണ്‍ 20നാണ് അറസ്റ്റ് രേഖപ്പെടുത്തി വിനായകനെ വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."