വന്യജീവി പ്രതിരോധം 212.70 കോടിയുടെ പദ്ധതി സമര്‍പ്പിച്ചു
കല്‍പ്പറ്റ: ജില്ലയില്‍ മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ 212.7 കോടി രൂപയുടെ സമഗ്ര പദ്ധതി തയാറാക്കി സമര്‍പ്പിച്ചതായി വൈല്‍ഡ് ലൈഫ് വാര്ഡന് ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു.
ആസൂത്രണ ഭവനില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് വനം വകുപ്പ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 362.06 കോടി രൂപയുടെ പാക്കേജ് നോര്‍ത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷന് തയാറാക്കി സര്‍ക്കാറില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഇതോടെ 574 കോടി രൂപയുടെ പദ്ധതിയാണ് ജില്ലക്കായി തയാറാവുന്നത്. ഗ്രാമപ്പഞ്ചായത്തുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.പനമരം, പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തുകളില്‍ തെരുവ് വിളക്കുകള്‍ക്ക് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിക്ക് കത്ത് നല്കാന് നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.
ഗ്രാമപ്പഞ്ചായത്തുകളുടെ അധീനതയിലുള്ള നദികളും തടങ്ങളും ചെറുപുഴകളും പുറമ്പോക്ക് ഭൂമികളും സംരക്ഷിക്കുന്നതിനും അവ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തി കൈയേറ്റം തടയുന്നതിനും ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്കി.
സുഗന്ധഗിരി റൂട്ടിലെ കെ.എസ്.ആര്.ടി.സി ബസ് നിര്‍ത്തലാക്കിയെന്ന പരാതിയും പരിഗണിച്ചു. സര്‍വിസ് നിര്‍ത്തലാക്കിയിട്ടില്ലെന്നും നേരത്തെയുണ്ടായിരുന്ന സമയക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ട്രിപ്പുകള്‍ അഞ്ചില്‍ നിന്ന് ആറിലേക്ക് വര്‍ധിപ്പിച്ചതാണെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ യോഗത്തെ അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന കുടിവെള്ള പദ്ധതികളുടെ തകറാറുകള്‍ പരിഹരിച്ചതായി വാട്ടര്‍ അതോറിറ്റിയും അറിയിച്ചു. എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തില്‍ എ.ഡി.എം.കെ അജീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അനുശോചിച്ചു. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന് മാസ്റ്റര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."