HOME
DETAILS

ആദിവാസി കൗമാരക്കാരുടെ ദുരൂഹമരണത്തില്‍ സമഗ്രാന്വേഷണം വേണം

  
backup
November 24 2018 | 22:11 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%97%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6

കല്‍പ്പറ്റ: പഴയവൈത്തിരി തങ്ങള്‍ക്കുന്നു പണിയ കോളനിയിലെ മാധവന്‍-തുളസി ദമ്പതികളുടെ മകളും പുല്‍പ്പള്ളിയില്‍ ടി.ടി.സി വിദ്യാര്‍ഥിനിയുമായ മാതുവിന്റെ (22)ആത്മഹത്യയില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കേരള പണിയന്‍ സമാജത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി.
താമരശേരി സ്വദേശിയായ യുവാവിന്റെ നിരന്തരശല്യത്തില്‍ മനംനൊന്താണ് മാതു ജീവനൊടുക്കിയതെന്നു പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു പിതാവ് മാധവന്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ബാലകൃഷ്ണന്‍ വൈത്തിരി, അനന്തന്‍ ചൂള്ളിയോട്, ബിജു കാക്കത്തോട്, എം. കണ്ണന്‍, സി.വി മണികണ്ഠന്‍, പി. രാഘവന്‍ പറഞ്ഞു.
മാതുവിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറണമെന്ന ആവശ്യവും പരാതിയിലുണ്ട്.
ഇക്കഴിഞ്ഞ 19ന് ഉച്ചയോടെ ഹോസ്റ്റലില്‍നിന്നു വീട്ടിലെത്തിയ മാതുവിനെ അന്നു വൈകുന്നേരമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
മാതുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ശല്യംചെയ്തിരുന്നയാളെക്കുറിച്ചുള്ള സൂചനയുണ്ട്.
'അവനെ വെറുതെ വിടരുതെന്നും' കത്തിലുണ്ട്. ഹയര്‍ സെക്കന്‍ഡറി ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌നേഹിതയായ മറ്റൊരു പെണ്‍കുട്ടി മുഖേന പരിചയത്തിലായ യുവാവാണ് മാതുവിന ശല്യം ചെയ്തിരുന്നതെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
മാതു ടി.ടി.സി കോഴ്‌സിന് ചേര്‍ന്നു മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ശല്യം വര്‍ധിച്ചത്. പഠിക്കുന്ന സ്ഥാപനപരിസരത്ത് പലപ്പോഴും എത്തുമായിരുന്ന യുവാവ് മാതുവിനു മൊബൈല്‍ ഫോണ്‍ നിര്‍ബന്ധിച്ചു നല്‍കുകയുണ്ടായി. ഈ ഫോണ്‍ ഇപ്പോള്‍ വൈത്തിരി പൊലിസിന്റെ കസ്റ്റഡിയിലാണ്.
യുവാവ് അടുത്തിടെ ഫോണില്‍ വിളിച്ച് വളരെ മോശമായി സംസാരിച്ചിരുന്നതായി മാതു പിതാവിനെ അറിയിച്ചിരുന്നു. ജീവനൊടുക്കിയ ദിവസം മാതുവിനു തിക്താനുഭവം ഉണ്ടായോ എന്ന് വ്യക്തമല്ല. മാതുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല.
പട്ടികവര്‍ഗത്തിലെ കൗമാര-യൗവന പ്രായത്തിലുള്ള പെണ്‍കുട്ടികളെ വലയിലാക്കി ദുരുപയോഗം ചെയ്യുന്നവര്‍ ജില്ലയില്‍ സജീവമാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം നിരവധി പെണ്‍കുട്ടികളാണ് ഇത്തരക്കാര്‍ക്ക് ഇരകളായത്. പെണ്‍കുട്ടികളില്‍ ചിലര്‍ ജീവനൊടുക്കി. ഇതുമായി ബന്ധപ്പെട്ട പരാതികളില്‍ പഴുതടച്ച അന്വേഷണവും നടപടിയും ഉണ്ടാകുന്നില്ല. സര്‍ക്കാര്‍ ജോലിയിലുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളും സുരക്ഷിതരല്ല.
ചൂഷകര്‍മൂലം കുടുംബം തകര്‍ന്നവരും ഉണ്ട്. കൗമാര-യൗവനകാല ചിന്തകളും ദുഷ്‌ലാക്കോടെ അടുത്തുകൂടുന്നവരെ തിരിച്ചറിയുന്നതിലെ കഴിവില്ലായ്മയുമാണ് പെണ്‍കുട്ടികളെ പലപ്പോഴും ചതിക്കുഴിയില്‍ വീഴ്ത്തുന്നത്.
ഭയം ഇവരില്‍ ചിലരെയെങ്കിലും ആത്മഹത്യയിലേക്ക് നയിക്കുകയാണ്. പട്ടികവര്‍ഗ പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍തലത്തില്‍ കൗണ്‍സലിങ് നല്‍കിയാല്‍ ഈ സാഹചര്യം ഒരളവോളം ഒഴിവാകും.
വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും ആദിവാസി പെണ്‍കുട്ടികള്‍ക്കു കൗണ്‍സലിങ് നിര്‍ബന്ധമാക്കുന്നതിന് നടപടി തേടി പട്ടികവര്‍ഗ ക്ഷേമ മന്ത്രിക്കും കമ്മിഷനും നിവേദനം നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago