ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തത് നോട്ടു നിരോധനം; ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും- ചോദ്യമെറിഞ്ഞ് പ്രിയങ്ക
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നടുവൊടിച്ചത് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനമാണെന്ന വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
രാജ്യത്ത് 500ന്റെയും 1000 ത്തിന്റെയും നോട്ട് നിരോധിച്ചതിന്റെ മൂന്നു വര്‍ഷം തികയുന്ന ദിവസമാണ് കേന്ധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. നോട്ടു നിരോധനം സമ്പൂര്‍ണ പരാജയമാണെന്നും തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കി.
'നോട്ട് നിരോധനം നടപ്പാക്കിയിട്ട് മൂന്നു വര്‍ഷമായി. രാജ്യത്തെ അനീതികളെ ഇല്ലാതാക്കിയ നടപടി എന്ന സര്‍ക്കാരിന്റെ വാദം അവരെ തന്നെ തിരിച്ചടിക്കുകയാണ്. നോട്ട് നിരോധനം ഒരു സമ്പൂര്‍ണ പരാജയമാണെന്ന് തെളിഞ്ഞു. രാജ്യത്തെ സാമ്പത്തിക രംഗത്തെ തകര്‍ത്തു'-പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാണോ എന്നും പ്രിയങ്ക ട്വീറ്റിലൂടെ ചോദിക്കുന്നു.
'ഡിമോണിറ്റൈസേഷന്‍ ഡിസാസ്റ്റര്‍' എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്. 2016 നവംബര്‍ എട്ടിനാണ് നോട്ടു നിരോധനം നടപ്പാക്കിയത്.
नोटबंदी को तीन साल हो गए। सरकार और इसके नीमहक़ीमों द्वारा किए गए ‘नोटबंदी सारी बीमारियों का शर्तिया इलाज’ के सारे दावे एक-एक करके धराशायी हो गए।
— Priyanka Gandhi Vadra (@priyankagandhi) November 8, 2019
नोटबंदी एक आपदा थी जिसने हमारी अर्थव्यवस्था नष्ट कर दी। इस ‘तुग़लकी’ कदम की जिम्मेदारी अब कौन लेगा?#3YrsOfDeMoDisaster
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."