HOME
DETAILS
MAL
കായിക മേളക്കിടെ വീണ്ടും അപകടം; ഹാമര്‍ ത്രോ മത്സരത്തിനിടെ ചങ്ങല പൊട്ടി വിദ്യാര്‍ഥിയുടെ കൈവിരല്‍ ഒടിഞ്ഞു
backup
November 08 2019 | 08:11 AM
കോഴിക്കോട്: കായികമേളക്കിടെ തലയില്‍ ഹാമര്‍ വീണം വിദ്യാര്‍ഥി ദാരുണമായി മരിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടവേ പുല്‍മൈതാനത്ത് നിന്നും വീണ്ടും അപകട വാര്‍ത്ത. കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളക്കിടയിലാണ് ഹാമര്‍ ത്രോ മത്സരത്തിനിടെ അപകടമുണ്ടായത്. ഹാമര്‍ എറിയുന്നതിനിടെ മത്സരാര്‍ഥിയുടെ കൈയില്‍ നിന്നും ഹാമറിന്റ ചങ്ങല പൊട്ടുകയായിരുന്നു.
അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ടി.ടി മുഹമ്മദ് നിഷാദിന്റെ ഇടതു കൈയിലെ വിരല്‍ ഒടിഞ്ഞു. മറ്റൊരു വിരലിനും പരുക്കേറ്റതായി സൂചനയുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടയത്ത് നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ തലയില്‍ ഹാമര്‍ വീണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്സണ് മരിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് അപകടമുണ്ടായത്. മീറ്റില്‍ വളണ്ടിയറായിരുന്നു അഫീല്‍. ഗ്രൗണ്ടില്‍ ഹാമര്‍ ത്രോ, ജാവലില്‍ ത്രോ മത്സരങ്ങള്‍ ഒരുമിച്ച് നടത്തിയതാണ് അപകടം വരുത്തിവച്ചത്. തുടര്‍ന്ന് സംഘാടകര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ നടുക്കുന്ന ഓര്‍മകള്‍ വിട്ടുമാറും മുന്‍പാണ് മൈതാനത്ത് നിന്നും വീണ്ടുമൊരു അപകട വാര്‍ത്ത വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."