സഊദിക്ക് വേണ്ടി ചാരപ്രവര്‍ത്തനം: അമേരിക്കയില്‍ മുന്‍ ട്വിറ്റര്‍ ജീവനക്കാര്‍ പിടിയില്‍, പ്രതികരിക്കാതെ സഊദി
ദുബൈ: സഊദിക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തില്‍ മുന്‍ ട്വിറ്റര്‍ ജീവനക്കാര്‍ അമേരിക്കയില്‍ പിടിയിലായി. സഊദിക്ക് വേണ്ടി സഊദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരടക്കമുള്ള ട്വിറ്റര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസിലാണ് രണ്ടു ട്വിറ്റര്‍ ജീവനക്കാരെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളെയും യുഎസ് ആഭ്യന്തര വകുപ്പ് പിടികൂടിയത്. ഇവര്‍ക്കെതിരെ സാന്‍ഫ്രാന്‍സിസികോ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ഉറ്റ സുഹൃത്തായ സഊദി അറേബ്യാക്ക് വേണ്ടി ചാര പ്രവര്‍ത്തനം നടര്‍ത്തിയെന്ന ആരോപണത്തില്‍ സഊദി അധികൃതര്‍ ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സഊദി ഭരണകൂട വിമര്‍ശകരുള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ കൈമാറാനായി സഊദി ഏജന്റ് ട്വിറ്റര്‍ ജീവനക്കാരെ സമീപിക്കുകയായിരിക്കുന്നുവെന്ന് ബുധനാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമേരിക്കന്‍ പൗരനായ അഹ്മദ് അബൗഅമ്മോ സഊദി പൗരന്‍ അലി അല്‍ സബറാഹ് എന്നിവരാണ് ട്വിറ്ററില്‍ ജോലി ചെയ്യുന്ന വേളയില്‍ ഇത് ദുരുപയോഗം ചെയ്തു വിവരങ്ങള്‍ കൈമാറിയത്. സഊദി പൗരനായ അഹ്മദ് അല്‍ മുതൈരിക്കെതിരെയും ചാരക്കേസ് ചുമത്തിയിട്ടുണ്ട്. ഇയാളായിരുന്നു ഏജന്റ് ആയി പ്രവര്‍ത്തിച്ചു വന്നിരുന്നത്. അമേരിക്കയില്‍ ചാര പ്രവര്‍ത്തനത്തിന് സഊദി പൗരന്‍ പിടിയില്‍ പെടുന്നത് ഇതാദ്യമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അഹ്മദ് അബൗഅമ്മോക്കെതിരെ വേറെയും ചില കേസുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. എഫ് ബി ഐ ക്ക് തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും വ്യാജ രേഖകള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്ത കേസുകളാണിവ. 2015 ലാണ് ഇദ്ദേഹം ട്വിറ്റര്‍ ജോലി ഉപേക്ഷിക്കുന്നത്. 6,000 ലധികം ട്വിറ്റര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കേസാണ് മുന്‍ ട്വിറ്റര്‍ എന്‍ജിനീയര്‍ ആയ സഊദി പൗരന്‍ അലി അല്‍ സബറാഹ് നെതിരെ ചുമത്തിയിരിക്കുന്നത്.
അമേരിക്കയുടെ അറബ്, ഗള്‍ഫ് മേഖലയുടെ ഏറ്റവും അടുത്ത രാജ്യമായ സഊദിക്കെതിരെ ഇത്തരമൊരു ആരോപണം ഏത് നിലയിലായിരിക്കും ബാധിക്കുകയെന്ന വിശകലനത്തിലാണ് നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോകി ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടപ്പോഴും വിവിധ ആരോപണങ്ങള്‍ സഊദിക്കെതിരെയും കിരീടാവകാശിക്കെതിരെയും ഉയര്‍ന്നിരുന്നു. അതെല്ലാം തരണം ചെയ്തു മുഖം മിനുക്കുന്നതിനിടയിലാണ് പുതിയ ആരോപണങ്ങള്‍ ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."