ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റാമോസ് മരുന്നടിച്ചെന്ന വിവാദം വീണ്ടും തലപൊക്കുന്നു
മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസ് ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ മരുന്നടിച്ചെന്ന വിവാദം വീണ്ടും ഒരിടവേളക്ക് ശേഷം പുറത്ത് വരുന്നു.
പ്രമുഖ വാര്‍ത്താ ഏജന്‍സി ആയ ഡെര്‍ സ്പെയിഗല് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് റാമോസിനെതിരേ വിവാദ പരാമര്‍ശമുള്ളത്. 2017 ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഉത്തേജക മരുന്നിന്റെ സഹായത്തോടെ ആണ് റാമോസ് കളിച്ചത്.
അന്ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ റാമോസ് പരാജയപ്പെട്ടു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്ന് യുവന്റസിനെ 4-1നു തോല്‍പ്പിച്ച റയല്‍ തങ്ങളുടെ പന്ത്രണ്ടണ്ടാമത്തെ ചാംപ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയപ്പോള്‍ ആ വിജയത്തിന് ചുക്കാന്‍ പിടിച്ചത് റയല്‍ നായകന് ആയിരുന്നു. ഡെര്‍ സ്പെയിഗല് റിപ്പോര്‍ട്ട് പ്രകാരം ഉത്തേജക മരുന്ന് പരിശോധനയില്‍ റാമോസ് പരാജയപ്പെട്ടിട്ടും വാര്‍ത്ത പുറത്തു വരുകയോ അദ്ദേഹത്തിന് നിയമാനുസൃതമായ ശിക്ഷ ലഭിക്കുകയോ ചെയ്യാതിരുന്നതിന് കാരണം റയല്‍ മാനേജ്മെന്റിന്റെ കറുത്ത കരങ്ങള്‍ ആണ്. 'അഡ്മിനിസ്ട്രേറ്റിവ് മിക്സ് അപ്പ്' എന്ന പദം ആണ് ഇതിനായി ഡെര്‍ സ്പെയിഗല് ഉപയോഗിച്ചിരിക്കുന്നത്.
റാമോസിന്റെ മൂത്ര സാമ്പിളുകള്‍ പരിധോധിച്ചപ്പോള് വാഡ ചില പ്രത്യേക നിബന്ധനകളുടെ മേല്‍ നിരോധിച്ച ഡിക്സാ മീഥെസന് (റലഃമാലവേമീെില) എന്ന പദാര്‍ഥത്തിന്റെ അംശം ഉണ്ടണ്ടായിരുന്നു. റയല്‍ മാഡ്രിഡ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം നിഷേധിച്ചെങ്കിലും വിവിധ കോണുകളില്‍നിന്ന് ഇക്കാര്യത്തില്‍ തീരുമാനം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."