HOME
DETAILS

യു.എ.പി.എ അറസ്റ്റ്; വിഷയത്തില്‍ ഇടപെടില്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റ്

  
backup
November 08 2019 | 09:11 AM

uapa-arrest-cpm-statement

തിരുവനന്തപുരം:യു.എ.പി.എകേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റേയും താഹ ഫസലിന്റേയും കേസില്‍ ഇടപെടില്ലെന്ന് സി.പി.എം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. ഇക്കാര്യത്തില്‍ യു.എ.പി.എ സമിതി തീരുമാനിക്കട്ടെയെന്നും സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. നിയമ നടപടികള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും പതികളെ തല്‍ക്കാലം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കില്ലെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ അറസ്റ്റിലാകുകയും യു.എ.പി.എ ചുമത്തുകയും ചെയ്ത സാഹചര്യം വളരെ ഗുരുതരമാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റി തന്നെ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനാലാണ് രാഷ്ട്രീയമായ ഇടപെടല്‍ വേണ്ടെന്ന് തീരുമാനിച്ചത.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം പാര്‍ട്ടിക്കകത്തും പുറത്ത വലിയ വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്.

അതേ സമയം അലന്‍ ഷുഹൈബിന്റേയും താഹ ഫസലിന്റേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബര്‍ 14ലേക്ക് മാറ്റി. ഹരജി പരിഗണിക്കുന്ന അന്ന് പോലീസും സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മാവോവാദ ബന്ധം തെളിയിക്കുന്ന ഒരു രേഖയും പോലീസിന്റെ പക്കലില്ലെന്ന് ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞു. നിയമ വിദ്യാര്‍ഥിയാണെന്നും തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും തന്റെ വീട്ടില്‍ നിന്ന് ഒരു ഫോണ്‍ മാത്രമാണ് പോലീസ് കണ്ടെടുത്തത്. അത് മാവോവാദി ബന്ധം തെളിയിക്കാനുള്ള ഒരു രേഖയല്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ചുള്ള അന്വേഷണത്തിനായി വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെത്തും. ഇതുവരെ കേരള പൊലിസ് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാനും അന്വേഷണം വേഗത്തിലാക്കാനുമാണ് സംഘം എത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  23 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  29 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago