ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി അഞ്ജു കുര്യന്‍
വൈത്തിരി: പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങളിലും ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് ജീവിതത്തോട് പടപൊരുതുകയാണ് ലക്കിടി സ്വദേശിനി അഞ്ജു കുര്യന്‍. പത്താം തരം പഠിക്കുമ്പോള്‍ മുതലാണ് അഞ്ചു ചിത്രം വരയ്ക്കാന്‍ തുടങ്ങിയത്.
ഏകദേശം നൂറില്‍ പരം ചിത്രങ്ങള്‍ ഇതിനോടകം വരച്ചുകഴിഞ്ഞു. അക്രിലിക്, എണ്ണഛായം, ഗ്ലാസ് പെയിന്റിങ്, ജലഛായം തുടങ്ങിയവയാണ് പ്രധാന മേഖലകള്‍.
ക്യാന്‍വാസിലും ക്യാന്‍വാസ് ഷീറ്റിലുമാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. കൂടാതെ കല്ല്, ചിരട്ട, ഞണ്ടിന്റെ പുറംതോട്, ഭിത്തി തുടങ്ങിയവയിലും വരയ്ക്കാറുണ്ട്. എറണാകുളത്തുള്ള എന്റെ ഭൂമി ആര്‍ട്ട് ഗാലറിയില്‍ നിന്നാണ് അഞ്ജു ചിത്രം വരയ്ക്കാന്‍ പഠിച്ചത്.വീട്ടിലോ കുടുംബത്തിലോ മറ്റാര്‍ക്കും ചിത്രരചനയില്‍ വലിയ കമ്പമില്ലെന്നും അഞ്ചു പറഞ്ഞു.
വയനാട് വൈത്തിരി സ്വദേശി തയ്യില്‍ വീട്ടില്‍ പരേതനായ കുര്യന്‍-പൗളി ദമ്പതികളുടെ മകളാണ്. നന്നെ ചെറുപ്പത്തില്‍ തന്നെ പിതാവ് കുര്യന്റെ വേര്‍പാടില്‍ ഒറ്റപ്പെട്ടു പോയ അഞ്ജുവിന്റെയും കുടുംബത്തിന്റെയും പിന്നീടുള്ള ജീവിതം എറണാകുളത്തെ കുടുംബവീട്ടിലായിരുന്നു.
പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാതെ ഞെരുങ്ങി ജീവിക്കുന്നതിനിടയില്‍ കുടുംബസ്വത്ത് ഭാഗം വച്ച് കിട്ടിയ തുച്ഛമായ തുകയും കൊണ്ട് അഞ്ജുവും കുടുംബവും വീണ്ടും വയനാട്ടിലേയ്ക്ക് തിരിച്ചു.
സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബം ഇപ്പോള്‍ ലക്കിടിക്കടുത്തുള്ള ഒരു വാടക വീട്ടിലാണ് താമസം.
അഞ്ജുവിന്റെ മാതാവിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനാല്‍ മറ്റ് ജോലികള്‍ക്കൊന്നും പോകാനും സാധിക്കുന്നില്ല. സ്വകാര്യ സ്ഥാപനത്തില്‍ തുച്ഛമായ തുകയ്ക്ക് ജോലി ചെയ്യുന്ന അഞ്ജുവിന്റെ വരുമാനമാണ് ഏക ജീവിതമാര്‍ഗം.
ജീവിതത്തില്‍ പ്രതിസന്ധികളേറെയുണ്ടെങ്കിലും ചിത്രം വരയ്ക്കാന്‍ അഞ്ജു സമയം കണ്ടെത്താറുണ്ട്.
ചിത്രരചന ചെലവേറിയതാണെങ്കിലും ചെറിയ തുകയ്ക്കാണ് ചിത്രങ്ങള്‍ വില്‍ക്കുന്നത്. ക്യാന്‍വാസ് ബോര്‍ഡെഴുത്തും അഞ്ജുവിനറിയാം. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓര്‍ഡര്‍ ലഭിക്കുമെന്ന പ്രതീക്ഷയും അഞ്ജുവിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."