ഫഡ്നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു
മുംബൈ:ദേവേന്ദ്ര ഫഡ്നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഫഡ്നവിസും ബി.ജെ.പി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. നാളെ വൈകിട്ട് നാല് വരെയാണ് സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്നവിസിന് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ സാവകാശം ഉള്ളത്. ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫട്നവിസിന്റെ രാജി.
മുഖ്യമന്ത്രിപദം വേണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ച് നിന്നതോടെയാണ് സര്‍ക്കാര്‍ രൂപീകരണമെന്ന ബി.ജെ.പിയുടെ സ്വപ്നം പൊലിഞ്ഞത്. രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം പങ്കുവെക്കാമെന്ന നിര്‍ദേശം ശിവസേന മുന്നോട്ട് വെച്ചെങ്കിലും ബി.ജെ.പി ഇതിന് വഴങ്ങിയില്ല.
അതേസമയം എന്‍.സി.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശിവസേന തുടങ്ങി. ശരദ് പവാറിനെ കാണാന്‍ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പവാറിന്റെ വസതിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."