കുടുംബശ്രീ ഗോത്ര മേള 'നങ്കആട്ട' ഇന്ന് മുതല്‍ സുല്‍ത്താന്‍ ബത്തേരിയില്‍
കല്‍പ്പറ്റ: കുടുംബശ്രീ ഗോത്ര മേള 'നങ്കആട്ട' സുല്‍ത്താന്‍ ബത്തേരിയില്‍ ഇന്നുമുതല്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
. ആദിവാസി തനത് തൊഴില്‍, കല, ഭക്ഷണം, വൈദ്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗോത്ര മേള സംഘടിപ്പിക്കുന്നത്.
മേളയുടെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ആദിവാസി ഗോത്രകലകളുടെ പ്രദര്‍ശനം, പാരമ്പര്യ ഭക്ഷ്യമേള, ആദിവാസി വൈദ്യം, തനത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പന, ഗോത്ര സംസ്‌കാരിക ഫോട്ടോ പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം, ഗോത്ര മുന്നേറ്റം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാറും നടക്കും. വിവിധ സമുദായങ്ങളുടെ വട്ടക്കളി, കമ്പള നൃത്തം, തോട്ടിആട്ട, കോല്‍ക്കളി, ഗദ്ദിക, വടക്കന്‍ പാട്ട്, നെല്ല് കുത്ത് പാട്ട്, ഊരാളിക്കളി എന്നിവയും അരങ്ങേറും. മേളയോടനുബന്ധിച്ച് വിവിധങ്ങളായ കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ നടന്നു കൊണ്ടിരിക്കുന്നത്.കുടുംബശ്രീ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ട യൂത്ത് ക്ലബുകള്‍ക്കായി നവംബര്‍ 18 മുതല്‍ 21 വരെ ബ്ലോക്ക് തലങ്ങളില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകളെ ഉല്‍പ്പെടുത്തി ജില്ലാതല മത്സരം ഡിസംബര്‍ രണ്ടിന് നടക്കും.മികച്ച കായിക താരങ്ങളെ കണ്ടെത്തി പരിശീലം നല്‍കി ഗോത്രശ്രീ വയനാട് എന്ന പേരില്‍ കുടുംബശ്രീ ഫുട്‌ബോള്‍ ടീമിനെ വാര്‍ത്തെടുക്കും. പട്ടിക വര്‍ഗ്ഗ യൂത്ത് ക്ലബുകള്‍ക്കായി ജില്ലാതലത്തില്‍ അത്‌ലറ്റിക്‌സും പാരമ്പര്യ അമ്പെയ്ത്ത് മത്സരവും അടുത്ത ദിവസങ്ങളില്‍ മേളയുടെ ഭാഗമായി നടക്കും. ഗോത്രമേള 26ന് വൈകുന്നേരം മൂന്നിന് ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ബത്തേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എല്‍. സാബു അധ്യക്ഷത വഹിക്കും.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ മുഖ്യപ്രഭാഷണം നടത്തും. മേളയുടെ ഭാഗമായി വയനാട് നാട്ടുക്കൂട്ടവും ബത്തേരി തുടിത്താളം ഗോത്രകലാ സംഘവും അവതരിപ്പിക്കുന്ന ഗോത്രഗാഥയും അരങ്ങേറും. തിരുനെല്ലി ബേഗൂര്‍ സ്വദോ ധിമ്മി കാട്ടുനായ്ക്ക കലാസംഘം അവതരിപ്പിക്കുന്ന പരിപാടിയും മേളയോടനുബന്ധിച്ച് നടക്കും. ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ കല്ലൂര്‍ എം.ആര്‍.എസ് സ്‌കൂള്‍ ടീമിനെ ആദരിക്കും.
24ന് വൈകുന്നേരം മൂന്നിന് വിളംബര ജാഥയും സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിസരത്ത് നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ പി. സാജിത, ചെയര്‍മാന്‍ ടി.എല്‍ സാബു, കെ.ടി. മുരളി, കെ.പി ജയചന്ദ്രന്‍, വി. ജയേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."