HOME
DETAILS
MAL
സ്വകാര്യ വ്യക്തി കൈയേറിയ വിദ്യാലയ ഭൂമി നഗരസഭ തിരിച്ചുപിടിച്ചു
backup
November 25 2018 | 00:11 AM
കൊടുങ്ങല്ലൂര്‍: സ്വകാര്യ വ്യക്തി കൈയേറിയ വിദ്യാലയ ഭൂമി നഗരസഭ തിരിച്ചുപിടിച്ചു. കൊടുങ്ങല്ലൂരിലെ ശൃംഗപുരം ഗവ എല്‍.പി സ്‌കൂളിന്റെ അന്യാധീനപ്പെട്ട 10 സെന്റ് ഭൂമിയാണ് നഗരസഭ തിരിച്ചുപിടിച്ചത്. പതിറ്റാണ്ടുകളായി ഈ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്നു.
ഇതിനിടെ ഭൂമി ഇരുമ്പ് വേലി കെട്ടി ഡയറി ഫാം തുടങ്ങി. സര്‍ക്കാര്‍ വിദ്യാലയം സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ സ്വകാര്യ വ്യക്തി ഭൂമി കൈവശം വയ്ക്കുന്നത് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് റവന്യൂ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും കൈയേറ്റം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. നടപടികളുടെ തുടര്‍ച്ചയായാണ് നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്റെ നേതൃത്വത്തില്‍ അതിര്‍ത്തി കല്ല് സ്ഥാപിച്ച് ഭൂമി തിരിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."